പണത്തിന് വേണ്ടി ടീമിനെ മറക്കുന്നവനല്ല ഈ ബെയർസ്റ്റോ, ഇത് ടീമിനെ മറക്കുന്നവർക്കുള്ള പാഠം; പുതിയ തീരുമാനവുമായി താരം

ജോണി ബെയർസ്റ്റോ വരാനിരിക്കുന്ന ഹൺഡ്രഡ് ടൂർണമെന്റിന്റെ ഓപ്പണിംഗ് സ്റ്റേജിൽ നിന്ന് പിന്മാറി, ഈ വർഷത്തെ മത്സരത്തിൽ ഒന്നിലും താരം പങ്കെടുക്കില്ല.

ബെയർസ്റ്റോ വെൽഷ് ഫയറിന് വേണ്ടി കളിക്കാനിരിക്കുകയായിരുന്നു, ദക്ഷിണാഫ്രിക്കയിൽ കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിൽ ചേരുന്നതിന് മുമ്പ് , നിലവിലെ ചാമ്പ്യൻമാരായ സതേൺ ബ്രേവിനെതിരായ ബുധനാഴ്ചത്തെ സീസൺ ഓപ്പണർ ഉൾപ്പെടെ – ആദ്യത്തെ രണ്ടോ മൂന്നോ ഗെയിമുകൾക്ക് ബെയർസ്റ്റോ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ESPNcriinfo വെളിപ്പെടുത്തിയതുപോലെ, ആ പരമ്പരയ്ക്ക് മുന്നോടിയായി വിശ്രമിക്കാനും തിരക്കേറിയ മത്സരക്രമം വരുന്നതിനാൽ അദ്ദേഹം പിന്മാറി,

“ഈ വർഷം ഞാൻ ടൂർണമെന്റിന്റെ ഭാഗമാകില്ല എന്നതിൽ ഞാൻ നിരാശനാണ്,” തന്റെ അഭാവം സ്ഥിരീകരിച്ചതിന് ശേഷം ബെയർസ്റ്റോ പറഞ്ഞു. ” എനിക്കിത് ഇഷ്ടമായിരുന്നു, പക്ഷേ ഷെഡ്യൂളുമായി ബന്ധപ്പെട്ട് തിരക്കുകൾ ഉള്ളതിനാൽ , ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് എനിക്ക് അൽപ്പം വിശ്രമം ആവശ്യമാണ് . വെൽഷ് ഫയർ ടീമിന് എല്ലാ ആശംസകളും – ഞാൻ നിങ്ങൾക്കായി കൈയടിക്കും .”

നോർത്തേൺ സൂപ്പർചാർജേഴ്‌സ് സ്ക്വാഡിൽ നിന്ന് ബെൻ സ്റ്റോക്‌സ് പിന്മാറിയതിന് പിന്നാലെ, മത്സരത്തിന്റെ രണ്ടാം സീസണിന് മുന്നോടിയായി ബെയർസ്റ്റോയുടെ തീരുമാനം ടീമിന് കനത്ത തിരിച്ചടിയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം