ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. ആദ്യ ദിവസം മുതൽ തുടരുന്ന ആധിപത്യം ഇന്ത്യ കാണിക്കുമ്പോൾ എങ്ങനെ എങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനുള്ള ശ്രമമാണ് ഇംഗ്ലണ്ട് തുടരുന്നത്. ഇതിനോടകം തന്നെ 5 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിന്റെ മികവിലാണ് ഇന്ത്യൻ കുതിപ്പ് തുടരുന്നത്. നിലവിൽ ഇംഗ്ലണ്ട് 157 / 8 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ത്യൻ സ്കോറിനൊപ്പം എത്താൻ ഇംഗ്ലണ്ടിന് ഇനി 102 റൺസ് കൂടി വേണം.
ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിൽ ഉള്ള പോർട്ടവീര്യം ഒന്നും ഇല്ലെങ്കിലും ഇന്ത്യയുടെ യുവതാരങ്ങൾ കളത്തിൽ ഫുൾ ചാർജിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇംഗ്ലണ്ട് താരം ബെയർസ്റ്റോ തുടങ്ങി വെച്ച ഒരു വാക്പോരിനെ വേറെ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സർഫ്രാസ് ഖാനും ഗില്ലും.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സും വലിയ തകർച്ചയോടെ മുന്നോട്ട് പോക്ക് ആയിരുന്നു. 100 ആം ടെസ്റ്റ് കളിക്കുന്ന ബെയർസ്റ്റോ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 39 റൺസിന് പുറത്താക്കുക ആയിരുന്നു. ഔട്ട് ആയി തിരികെ നടക്കുമ്പോൾ അദ്ദേഹം ഗില്ലിനോട് ചില കാര്യങ്ങൾ സംസാരിച്ചു. അതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബെയർസ്റ്റോ – ജിമ്മി(ആൻഡേഴ്സൺ) തളർന്നതിനെ കുറിച്ച് നിങ്ങൾ എന്താണ് പറഞ്ഞത്, അതിനുശേഷം അവൻ നിന്നെ പുറത്താക്കി?
ഗിൽ – അതെന്താ, ഞാൻ അതൊക്കെ പറഞ്ഞത് 100 റൺസ് നേടിയ ശേഷമാണ്. നീ എത്ര സെഞ്ചുറിയാണ് നേടിയത്?
സർഫറാസ് – തോഡെ സേ റൺ ക്യാ ബനാ ദിയാ, ജ്യാദാ ഉചൽ രഹാ ഹേ (ഇന്ന് കുറച്ച് റൺസ് നേടി, അമിതമായി സന്തോഷിക്കുകയാണ് അവൻ).
എന്തായാലും ബെയർസ്റ്റോ വാദി കൊടുത്ത് അടി വാങ്ങി എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.