ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇന്ന് ലക്നൗവിനെതിരായ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് എത്താതെ പുറത്താകുമെന്ന അവസ്ഥ ആയിരുന്നു . എന്തായാലും അത് ഉണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയർത്തിയ 167 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19 . 3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് രണ്ടാമത്തെ ജയവുമായി ചെന്നൈ പ്രതീക്ഷ നിലനിർത്തി. ലക്നൗ ഉയർത്തിയ ലക്‌ഷ്യം പിന്തുടരുമ്പോൾ ചെന്നൈ വളരെയധികം തകർന്ന അവസ്ഥയിലാണ് ധോണി ക്രീസിൽ എത്തുന്നത്. ശിവം ദുബൈക്ക് ഒപ്പം ക്രീസിൽ എത്തിയ ധോണിക്ക് ചില പദ്ധതി ഉണ്ടായിരുന്നു. താൻ പുറത്തായാൽ ടീം തകരുമെന്ന് മനസിലായ താരം കരുതിയാണ് തുടങ്ങിയത്. എന്നാൽ ശിവം ദുബൈ സമ്മർദ്ദത്തിലായി തുടങ്ങി എന്ന് മനസിലാക്കിയ ധോണി ആവേഷ് ഖാൻ എറിഞ്ഞ മത്സരത്തിന്റെ 16 ആം ഓവറിൽ രണ്ട് ബൗണ്ടറികൾ നേടി ടീമിന് പ്രതീക്ഷകൾ വീണ്ടും നൽകി.
എന്തായാലും കളിയിലെ ട്വിസ്റ്റ് ആയ ധോണിയുടെ ഇന്നിങ്സിന് ഒടുവിൽ ധോണി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 11 പന്തിൽ 26 റൺ നേടിയ ധോണി 4 ബൗണ്ടറിയും 1 സിക്‌സും നേടിയ ധോണി തിളങ്ങി. ചെന്നൈ ബോളിങ് സമയത്ത് ക്യാച്ചും സ്റ്റമ്പിങ്ങും ഗംഭീര റണ്ണൗട്ടുമായി കളം നിറഞ്ഞ ധോണിക്ക് അർഹതപ്പെട്ട സമ്മാനം തന്നെയായി അവാർഡ്. ഇപ്പോഴിതാ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എം.എസ്. ധോണിയുടെ മികച്ച പ്രകടനത്തെ പ്രശംസിക്കുകയും അദ്ദേഹത്തെ ക്രിക്കറ്റിലെ ‘ബാബുബലി’ എന്ന് വിളിക്കുകയും ചെയ്തു.
“എം.എസ്. ധോണി ബാഹുബലിയാണ്,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “ബാറ്റ് ചെയ്യാൻ വന്നപ്പോൾ തനിക്ക് എന്തുചെയ്യാനാകുമെന്ന് ക്യാപ്റ്റൻ ലോകത്തിന് കാണിച്ചുകൊടുത്തു. ഒമ്പതാം നമ്പർ അദ്ദേഹത്തിന് ഒട്ടും യോജിച്ചതല്ല. എന്തായാലും നേരത്തെ ഇറങ്ങിയപ്പോൾ അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്തു, ശിവം ദുബെയെയും സഹായിച്ചു. ധോണിക്ക് മിഡാസ് ടച്ച് ഉണ്ട്. ഒരു നിമിഷം കൊണ്ട് അയാൾ മത്സരം തിരിച്ചു.”
പരിക്കുമൂലം ഋതുരാജ് ഗെയ്‌ക്‌വാദ് ടൂർണമെന്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് എംഎസ് ധോണി സിഎസ്‌കെയുടെ നേതൃത്വം ഏറ്റെടുക്കുക ആയിരുന്നു. ടൂർണമെന്റിൽ തുടർച്ചയായി 5 മത്സരങ്ങൾ ടീം തോറ്റു, എന്നിരുന്നാലും സിഎസ്‌കെയെ വിജയത്തിലേക്ക് തിരികെ കൊണ്ടുവരാൻ ധോണിക്ക് ഒരു മത്സരം മാത്രമേ വേണ്ടിവന്നുള്ളൂ. എംഎസ് ധോണിയുടെ കീഴിൽ സിഎസ്‌കെ തികച്ചും വ്യത്യസ്തമായ ടീമാണെന്ന് ഹർഭജൻ പറഞ്ഞു.
Read more
“അദ്ദേഹം ക്യാപ്റ്റനായി. അതോടെ എല്ലാം മാറി. അദ്ദേഹം വ്യത്യസ്തമായി ബാറ്റ് ചെയ്യും നായക സ്ഥാനം കിട്ടി കഴിയുമ്പോൾ. അദ്ദേഹത്തിന്റെ കീഴിലുള്ള ടീം വ്യത്യസ്തമായി കളിക്കുന്നു. ബൗളിംഗ് മാറ്റങ്ങൾ മികച്ചതായിരുന്നു. അദ്ദേഹം ശരിയായ സമയത്ത് എത്തി. ടീമിനെ വിജയവഴിയിൽ തിരികെ കൊണ്ടുവന്നു.”