ഡെൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാപ്റ്റൻ ഋഷഭ് പന്തിന് കളത്തിലെ പിഴവുകൾക്ക് കനത്ത വില നൽകേണ്ടിവന്നു, മുംബൈ ഇന്ത്യൻസ് (എംഐ) 2018 ൽ തങ്ങൾക്ക് സംഭവിച്ചതിന് ഡൽഹിയോട് പ്രതികാരം ചെയ്തപ്പോൾ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കിയത് പന്തിന്റെ രണ്ടു വലിയ അബദ്ധങ്ങളാണ് അദ്ദേഹം ഈ മല്‍സരത്തില്‍ വരുത്തിയത്. ആദ്യത്തേതിനേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെ പിഴവ്. എന്തായാലും ഈ പിഴവുകളും കാര്യങ്ങളും അനുകൂലമാക്കിയത് ബാംഗ്ലൂരിനാണ്.
മുംബൈ വിജയത്തോടെ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫിൽ എത്തുകയും ചെയ്തു. മോശം സീസണിൽ അവസാന ആറിൽ നാല് മത്സരങ്ങൾ ജയിക്കാനും മുംബൈക്ക് സാധിച്ചു. വലിയ ആത്മവിശ്വാസം ആകും ഈ വിജയം മുംബൈക്ക് അടുത്ത സീസണിൽ നൽകുക എന്നതും ഉറപ്പാണ്.
ഇന്നലെ നടന്ന മത്സരത്തിലെ പിഴവുകൾക്ക് വെട്ടവും പഴി കേൾക്കുന്നത് പന്താണ്. താരമാണ് മുംബൈയുടെ 12 th man എന്ന തരത്തിലാണ് കമെന്റുകൾ വരുന്നത്. എന്തായാലും പന്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ആദ്യ നാലിൽ ഇടംപിടിച്ച ബാംഗ്ലൂർ, മെയ് 25 ബുധനാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) നേരിടും. അതിനുമുമ്പ് ഗുജറാത്ത് ടൈറ്റൻസ് (ജിടി) ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ (ആർആർ) നേരിടും. മെയ് 24 ചൊവ്വാഴ്ച.