ഹൈദരാലി സുൽത്താൻ
ഒരു നല്ല പട അയാൾക് ചുറ്റും ഇങ്ങനെ നില്കുന്നു. പടനായകൻ സൈലന്റ് ആയി കരുക്കൾ നീക്കുന്നു. അതാണ് രാജസ്ഥാൻ റോയൽസ് എന്ന പടയും സഞ്ജു സാംസൺ എന്ന നായകനും. T20 ക്രിക്കറ്റ്റിൽ ബാറ്റും കൊണ്ടും ക്യാപ്ടൻസി കൊണ്ടും താൻ ഒരു വിലമതിക്കാൻ ആകാത്ത വജ്രം ആണ് എന്ന് അയാൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. ബിസിസിഐക്ക് പക്ഷെ അയാളെ മോൾഡ് ചെയ്തെടുക്കാൻ ടൈം ഇല്ല.
ഗ്രൗണ്ടിൽ തോൽവി മണക്കുമ്പോളും അയാളുടെ തലയ്ക്കു മുകളിൽ മാത്രം മഴ പെയ്തു കൂൾ ആകുന്ന പോലെ തോന്നും. പ്രഷർ നു അടിമപെടാത്ത ഒരു കൂൾ മെന്റാലിറ്റി ആണ് ഒരു ക്യാപ്റ്റനു ആവശ്യം എന്ന് നമ്മൾ ധോണിയിലൂടെ പല തവണ കണ്ടിട്ടുള്ളതാണ്. സഞ്ജു വിൽ ഒരു ധോനിയെ കാണാം എന്ന് ചിലർ പറയുന്നതും അതു കൊണ്ട് തന്നെ.
ഇന്ന് ടോസ് കിട്ടി അയാൾ ബൌളിംഗ് തിരഞ്ഞു എടുത്തപ്പോൾ തന്നെ അയാൾ കൃ കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു.. ചെറിയ സ്കോറിൽ ഒതുക്കുക. അതിനു അയാൾ കരുക്കൾ നീക്കി. അല്ല അയാൾക് ഒപ്പം നിന്ന് അയാളുടെ പട എതിർ ടീമിനെ വീഴ്ത്തി.
തന്റെ ടീമിൽ അയാൾക്കുള്ള വിശ്വാസം വലുത് ആയിരുന്നു. ആ വിശ്വാസം അയാളുടെ ടീം തിരിച്ചു നൽകുന്നു. ബട്ലർനു ഹൃദയത്തിൽ നിന്നും നന്ദി. നല്ല നായകനും പടയും യുദ്ധം ജയിക്കും തീർച്ച.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ