ഷാക്കിബിന്‍റെ പിന്‍ഗാമിയെ പരിചയപ്പെടുത്തി ബംഗ്ലാദേശ്: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബര്‍ 6-ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മെഹിദി ഹസന്‍ 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തി. അടുത്തിടെ ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ വെറ്ററന്‍ താരം ഷാക്കിബ് അല്‍ ഹസനെ ടീമിലേക്ക് തിരഞ്ഞെടുത്തില്ല.

ഇടംകയ്യന്‍ ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ ഇമോണ്‍, റാക്കിബുള്‍ ഹസന്‍ എന്നിവരും ടി20 പരമ്പരയിലേക്ക് കോള്‍ അപ്പ് നേടി. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിന്റെ ഭാഗമായിരുന്ന സൗമ്യ സര്‍ക്കാരിനും തന്‍വീര്‍ അഹമ്മദിനും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനായില്ല.

ധീരമായ നീക്കത്തിലൂടെ, വെറ്ററന്‍ താരം മഹ്‌മൂദുള്ളയെയും ബിസിബി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടീമിനായി ടി20യില്‍ മഹ്‌മൂദുള്ളയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് ബോര്‍ഡ് കരുതുന്നുവെന്നും അതിനാല്‍ ടീമില്‍ നിലനിര്‍ത്തിയെന്നും ബിസിബി ചീഫ് സെലക്ടര്‍ ഗാസി അഷ്റഫ് ഹുസൈന്‍ പറഞ്ഞു. ഷാക്കിബ് അല്‍ ഹസന്റെ ശൂന്യത നികത്തുന്നത് ബോര്‍ഡിന് അസാധ്യമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുന്ന ഒരാളാണ് മെഹിദി ഹസന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശ് സ്‌ക്വാഡ്: നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍ തമീം, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയ്, മഹ്‌മൂദ് ഉള്ള, ലിറ്റണ്‍ കുമര്‍ ദാസ്, ജാക്കര്‍ അലി അനിക്, മെഹിദി ഹസന്‍ മിറാസ്, ഷാക് മഹേദി ഹസന്‍, റിഷാദ് റഫൂല്‍, ഷൊഹ്‌മാന്‍, ഷൊസൈന്‍, മുസ്ലിം ഹുസൈന്‍. ഇസ്ലാം, തന്‍സിം ഹസന്‍ സാകിബ്, റാക്കിബുള്‍ ഹസന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം