പാക്കിസ്ഥാനെ 10 വിക്കറ്റിന് തോല്പിച്ച് കൊണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടി ബംഗ്ലാദേശ്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായിട്ടാണ് ബംഗ്ലാദേശ് പാകിസ്താനെതിരെ 10 വിക്കറ്റുകൾക്ക് വിജയിക്കുന്നത്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 448 റൺസിനും 6 വിക്കറ്റിന് ഡിക്ലയർ ചെയ്യ്തു, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 565 റൺസിന് ഓൾ ഔട്ട് ആയി. 117 ലീഡ് സ്കോർ അവർ നേടുകയും ചെയ്യ്തു.
എന്നാൽ രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാൻ 146 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. സമനിലയിൽ കളി അവസാനിപ്പിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്ന പാക്കിസ്ഥാനെ മികച്ച ബോളിങ് യൂണിറ്റിന്റെ സഹായത്തോടെ എല്ലാ വിക്കറ്റുകളും നേടി ബംഗ്ലാദേശ് വിജയം ഉറപ്പിച്ചു. അവസാന ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് വിജയിക്കാൻ വെറും 29 റൺസ് മാത്രം മതിയായിരുന്നു. അവരുടെ ഒരു വിക്കറ്റ് പോലും നേടാൻ പാകിസ്ഥാൻ ബോളേഴ്സിന് സാധിച്ചില്ല. അങ്ങനെ ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ 10 വിക്കറ്റുകൾക്ക് ബംഗ്ലാദേശിനോട് ടെസ്റ്റിൽ പരാജയം ഏറ്റുവാങ്ങി.
മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് ബാബർ ആസമിനെതിരെ ആണ്. കഴിഞ്ഞ ഒരുപാട് നാളുകൾ ആയിട്ട് അദ്ദേഹം ഫോം ഔട്ട് ആണ്. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനാണ് താരം പുറത്തായത്. രണ്ടാം ഇന്നിങ്സിൽ 22 റൺസിനും പുറത്തായി. മിക്ക മത്സരങ്ങളിലും ടീമിന് വേണ്ടി കാര്യമായ പ്രകടനങ്ങൾ ഒന്നും തന്നെ അദ്ദേഹം നടത്തുന്നില്ല. അടുത്ത മത്സരങ്ങളിൽ ബാബർ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പാകിസ്ഥാൻ ടീമിൽ നിന്നും താരത്തിന്റെ സ്ഥാനം നഷ്ടമാകും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അടുത്ത മത്സരം ഓഗസ്റ്റ് 30നാണ് നടത്തുന്നത്.