ബംഗ്ലാദേശ് ആരാധകൻ ടൈഗർ നോബിക്ക് ക്രൂര മർദ്ദനം, അടിവയറ്റിൽ തൊഴിച്ചെന്ന് ആരാധകൻ; സംഭവം ഇങ്ങനെ

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് കാൺപൂർ, ഗ്രീൻപാർക്കിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ബംഗ്ലാദേശ് ആരാധകനുണ്ടായ ഒരു മോശം അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മത്സരം കാണാനെത്തിയ ബംഗ്ലാ ആരാധകനായ ടൈഗർ റോബിയെ ഇന്ത്യൻ ആരാധകരിൽ ഒരു വിഭാഗം ആളുകൾ ഉപദ്രവിക്കുക ആയിരുന്നു. പരിക്കേറ്റ ആരാധകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുറത്തും അടിവയറ്റിലുമാണ് മർദ്ദനമേറ്റതെന്നും അതുകൊണ്ട് തനിക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞില്ലെന്നും പോലീസ് ഉദ്യോഗസ്ഥരടക്കം റോബി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പറഞ്ഞത് ഇങ്ങനെ ”സി ബ്ലോക്ക് എൻട്രൻസിൽ അദ്ദേഹം ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടു. സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നിർജലീകരണം കാരണം സംഭവിച്ചതാണെന്ന് കരുതുന്നത്. ഞങ്ങൾ ഡോക്റ്റർമാരുടെ നിർദേശത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ” പൊലീസ് പറഞ്ഞു.

ബംഗ്ലാദേശ് ആരാധകൻ എന്ത് പറഞ്ഞിട്ടാണ് അദ്ദേഹത്തെ ആരാധകർ ഉപദ്രവിച്ചത് എന്നുള്ളത് വ്യക്തമല്ല. എന്തായാലും സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് പല കഥകളാണ് പ്രചരിക്കുന്നത്. ചിലർ സിറാജിനെ ബംഗ്ലാദേശ് ആരാധകർ കുറ്റപ്പെടുത്തിയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് പറയുന്നു.

Read more

മത്സരത്തിലേക്ക് വന്നാൽ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴ മൂലം മത്സരം നേരത്തെ അവസാനിച്ചപ്പോൾ ബംഗ്ലാദേശ് 107 – 3 എന്ന നിലയിലാണ്.