ഇര്‍ഫാന്‍ കാര്യത്തില്‍ നിര്‍ണായക തീരുമാനം

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ കാര്യത്തില്‍ നിര്‍ണായ തീരുമാനം എടുത്ത് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍. എന്‍ഒസി നല്‍കണമെന്ന ഇര്‍ഫാന്റെ ആവശ്യം ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിച്ചു. ഇതോടെ താരത്തിന് ബറോഡയ്ക്ക് പുറത്ത് ഏത് സംസ്ഥാനത്തിന് വേണ്ടിയും അടുത്ത സീസണ്‍ മുതല്‍ ക്രിക്കറ്റ് കളിക്കാം.

ഇര്‍ഫാന് എന്‍ഒസി നല്‍കിയതായി ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്‌നേഹാല്‍ പരീക്ക് അറിയിച്ചു.

രഞ്ജി ട്രോഫി കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ നായകനായ ബറോഡ ടീമിനെ നയിച്ച ഇര്‍ഫാനെ രണ്ട് മത്സരങ്ങള്‍ക്കിപ്പുറം പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സയിദ് മുഷ്താഖ് അലി ട്രോഫിയിലും ഓള്‍റൗണ്ടര്‍ക്ക് അവസരം നല്‍കിയിരുന്നില്ല. ഇതോടെയാണ് ഇര്‍ഫാന്‍ പത്താന്‍ എന്‍ഒസി നല്‍കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയത്.

കേരളം ഉള്‍പ്പെടെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇര്‍ഫാന്‍ പത്താന് പിന്നാലെയുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം കേരളത്തെയും ക്രിക്കറ്റ് താരങ്ങളെയും പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്ത വന്നിരുന്നു.

Read more

ഇര്‍ഫാനെ കേരള ജഴ്സി അണിഞ്ഞാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ഇര്‍ഫാന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബറോഡ ടീമില്‍ നിന്നും കടുത്ത അവഗണനായാണ് ഈ മുന്‍ ഇന്ത്യന്‍ താരം നേരിടുന്നത്.