അത്ഭുതങ്ങൾ ഇല്ലെങ്കിൽ ഈ വർഷം ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കും, മിണ്ടാതിരിക്ക് മാൻഡ്രേക്ക് എന്ന് ഇന്ത്യൻ ആരാധകർ

2022ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ ജയിക്കുക്കുക ഒട്ടും എളുപ്പം ആയിരിക്കില്ലെന്ന് മുൻ പേസർ ഷോയിബ് അക്തർ. ഒക്ടോബർ 23 ന് എംസിസിയിൽ നടക്കുന്ന പോരാട്ടത്തെക്കുറിച്ച് സംസാരിക്കവെയാണ് അക്തർ തന്റെ അഭിപ്രായം പറഞ്ഞത്.

കഴിഞ്ഞ വര്ഷം നടന്ന ലോകകപ്പിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പാകിസ്താനോട് തോറ്റിരുന്നു. ലോകവേദിയിൽ ഇത്തരം ഒരു സംഭവം ആദ്യമായിരുന്നു. പാകിസ്ഥാൻ ബൗളറുമാരുടെ വീര്യത്തിന് മുന്നിൽ മറുപടി ഇല്ലാതിരുന്ന ഇന്ത്യൻ താരങ്ങൾ ഒന്നൊന്നായി കൂടാരം കയറിയപ്പോൾ 10 വിക്കറ്റിനാണ് അന്ന് പാകിസ്ഥാൻ ജയിച്ചത്.

“തങ്ങളുടെ റോളുകൾ കൃത്യമായി താരങ്ങൾക്ക് പറഞ്ഞ് കൊടുക്കാതെ വെറുതെ ഒരു ടീമിനെ ഇന്ത്യക്ക് പാകിസ്താനെതിരെ ഇറക്കാൻ സാധിക്കില്ല. മാനേജ്മെന്റ് ടീമിനെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം, അത് ഉറച്ച ടീമായിരിക്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഇക്കുറി പാക്കിസ്ഥാന് ഇതൊരു എളുപ്പത്തിൽ ഉള്ള വാക്കോവറായിരിക്കില്ല.”

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ രണ്ടാമതു ബോൾ ചെയ്യുന്നതാണു നല്ലത്. കാരണം മെൽബണിലെ പിച്ച് ഫാസ്റ്റ് ബോളർമാരെ തുണയ്ക്കുന്നതാണ്. ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാൻ 1,50,000 ലേറെ ആരാധകർ മെൽബൺ സ്റ്റേ‍ഡിയത്തിലെത്തുമെന്നാണു കരുതുന്നത്. അതിൽ തന്നെ ഏഴുപതിനായിരം പേരെങ്കിലും ഇന്ത്യൻ ആരാധകരാകും’

കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ക്വാഡ് തിരഞ്ഞെടുക്കൽ വലിയ ചർച്ചകൾക്ക് കാരണമായിയിരുന്നു. പ്രത്യേകിച്ച് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയത്.

“ഇന്ത്യ ടൂർണമെന്റിനായി ശരിയായ ടീമിനെ തിരഞ്ഞെടുത്താൽ, അവർക്ക് പാകിസ്ഥാനെ തോൽപ്പിക്കാൻ വളരെ നല്ല അവസരമുണ്ട്. ഇന്ത്യയും പാകിസ്താനും നല്ല ടീമുകളാണ്, അതിനാൽ ജയം പ്രവചിക്കുക അസാധ്യം.”

Latest Stories

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..

മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ല..; പോസ്റ്റുമായി രാമസിംഹന്‍

സെക്ഷന്‍ 124-എയ്ക്ക് ശേഷം കോടതി ചര്‍ച്ചയാക്കുന്ന ആര്‍ട്ടിക്കിള്‍ 19(2); മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ആശമാരുടെ അധിക വേതനം; ബിജെപി, യുഡിഎഫ് പ്രചാരണം തട്ടിപ്പെന്ന് എം ബി രാജേഷ്

'പിണറായി വിജയനെയും കുടുംബത്തെയും വെള്ള പൂശാനുള്ള നടപടികൾ കോൺഗ്രസ് നിർത്തണം, നേതാക്കൾ പിന്തിരിയണം'; ഷോൺ ജോർജ്

29,30,31ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണം; ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ

മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; ഇരു രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഹെൽപ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി

ഞാന്‍ തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഭായ് എന്ന് വിളിച്ച് പിന്നാലെ കൂടും, പക്ഷെ എന്റെ സിനിമ കാണാന്‍ അവര്‍ തിയേറ്ററില്‍ പോവില്ല: സല്‍മാന്‍ ഖാന്‍

'സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും'; സമരം കടുപ്പിക്കാൻ ആശമാർ