ഇന്ത്യക്കെതിരെയും ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കും, പക്ഷേ ഒരു പ്രശ്‌നമുണ്ട്: ബ്രണ്ടന്‍ മക്കല്ലം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റാലും ജയിച്ചാലും തങ്ങള്‍ ബാസ്‌ബോള്‍’ ശൈലിയില്‍ തന്നെ കളിക്കുമെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ആക്രമണാത്മക ശൈലിയില്‍ കളിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നിലവാരമുള്ള പ്രകടനത്തില്‍ താന്‍ തൃപ്തനാണെങ്കിലും ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കല്ലത്തെ പരിശീലകനായി നിയമിച്ചതു മുതല്‍ ഇംഗ്ലണ്ട് ടീം ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണാത്മക ശൈലിയില്‍ കളിക്കുന്ന കാഴ്ചയാണ് കണ്ടത്. മക്കല്ലത്തിന്റെ വിളിപ്പേര് ‘ബാസ്’ ആയിരുന്നതിനാല്‍, ഇംഗ്ലണ്ടിന്റെ ആക്രമണാത്മക കളിയെ ‘ബാസ്‌ബോള്‍’ എന്നാണ് വിളിക്കുന്നത്. മക്കല്ലത്തിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ ന്യൂസിലന്‍ഡിലെ പരമ്പര 1-1ന് സമനിലയിലായി.

എന്നിരുന്നാലും, ഇന്ത്യന്‍ ടീമിനെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ഈ വെല്ലുവിളി നേരിടും. ജനുവരി 25 മുതലാണ് പരമ്പര ആരംഭിക്കുക.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഞാന്‍ വളരെ ആവേശത്തിലാണ്. മികച്ച ടീമുകള്‍ക്കെതിരെ നിങ്ങള്‍ സ്വയം തെളിയിക്കാന്‍ ശ്രമിക്കുന്നു. സ്വന്തം തട്ടകത്തില്‍ ഇന്ത്യയേക്കാള്‍ മികച്ചതായി ഒരു ടീമും ഇല്ല. അത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും. ഞങ്ങള്‍ വിജയിച്ചാല്‍ അത് വളരെ മികച്ചതാണ്; പക്ഷേ, പരാജയപ്പെട്ടാലും കളിയുടെ ശൈലി മാറ്റില്ല- ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം