'ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇതിഹാസത്തെ പുറത്താക്കും'; പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ഭാവിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വൈറ്റ് ബോള്‍ ടീം കോച്ച് ഗാരി കിര്‍സ്റ്റനെ പിസിബി പുറത്താക്കുമെന്ന പ്രവചനവുമായി പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നടക്കാനിരിക്കെ, ആദ്യ നാലില്‍ ഇടംനേടിയാല്‍ അത് പാക് ടീമിന് വലിയ നേട്ടമാകുമെന്ന് അലി വിശ്വസിക്കുന്നു.

ഫോര്‍മാറ്റുകളിലെല്ലാം കനത്ത തോല്‍വികള്‍ ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം സമീപ കാലക്ക് ഫോമില്‍ ഗണ്യമായ ഇടിവ് നേരിട്ടു. ഏകദിന ലോകകപ്പ് 2023, ടി20 ലോകകപ്പ് 2024 എന്നിവയില്‍ ടീം മോശം പ്രകടനം നടത്തി. അടുത്തിടെ ബംഗ്ലാദേശിനോട് നാട്ടില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ അവര്‍ 2-0 ന് പരാജയപ്പെട്ടു.

ഗാരി കിര്‍സ്റ്റണിന് അഭിനന്ദനങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫി വരെ ടീമിന്റെ അമരത്ത് അദ്ദേഹം ഉണ്ടാകും. എന്നിരുന്നാലും ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അദ്ദേഹത്തെ പുറത്താക്കും. ഞാന്‍ ഇപ്പോള്‍ ഇത് പറയുന്നു. അത് അദ്ദേഹത്തിന് ടാറ്റ ബൈ ബൈ ആയിരിക്കും. പാകിസ്ഥാന് ആദ്യ നാലില്‍ എത്താനായാല്‍ അത് ഒരു വലിയ നേട്ടമായിരിക്കും- ബാസിത് അലി പറഞ്ഞു.

അടുത്തിടെ ലാഹോറില്‍ നടന്ന കണക്ഷന്‍ ക്യാമ്പിന്റെ ഭാഗമായിരുന്നു ഗാരി കിര്‍സ്റ്റണ്‍. മുതിര്‍ന്ന താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ്, ടീം ഐക്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പാകിസ്ഥാന് മതിയായ പ്രതിഭകള്‍ രാജ്യത്ത് ഉണ്ടെന്നും എന്നാല്‍ ടീമിനെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാന്‍ ചില നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കിര്‍സ്റ്റണ്‍ പറഞ്ഞു.

Read more