ബാറ്റ് സ്ക്വയർ ലെഗ് അമ്പയറിന്റെ അടുത്ത്, പന്ത് ബൗണ്ടറിയിൽ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദി കുങ്ഫു പാണ്ഡ്യ ഷോ; സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം

ഇന്നലെ ഗ്വാളിയോറിലെ ന്യൂ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 ഐയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ജയത്തിൽ നിർണായക പങ്ക് വഹിച്ച് ഹാർദിക് പാണ്ഡ്യ. പെട്ടെന്നുള്ള കാമിയോ ഇന്നിംഗ്സ് കളിച്ച ഇന്ത്യൻ ഓൾറൗണ്ടർ തൻ്റെ മികച്ച പ്രകടനം പുറത്തെടുത്തു. 16 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 39* റൺസാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്.

അദ്ദേഹത്തിൻ്റെ ബാറ്റിംഗ്ഇ മികവിൽ ഇന്ത്യ ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 11.5 ഓവറിൽ മറികടന്നു മത്സരം 7 വിക്കറ്റിന് ജയിച്ചു. തൻ്റെ ഇന്നിംഗ്‌സിനിടെ, ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും പന്ത് പായിച്ച പാണ്ഡ്യ മികച്ച ഷോട്ടുകൾ കളിച്ചു. മത്സരത്തിൽ ഹാർദിക് കളിച്ച ചില മിന്നും ഷോട്ടുകൾ തന്നെയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

വന്ന ആദ്യ പന്ത് മുതൽ ആക്രമണ മോഡിൽ ആയിരുന്ന താരം എത്രയും വേഗം മത്സരം അവസാനിപ്പിച്ച് മടങ്ങാനുള്ള മൂഡിൽ ആയിരുന്നു. അതിനാൽ തന്നെ ഓരോ ഷോട്ടുകൾക്കും പ്രത്യേക ചന്തവും ഉണ്ടായിരുന്നു. ഇതിൽ ടാസ്കിങ് എറിഞ്ഞ മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്തിൽ കീപ്പറിന്റെ തലക്ക് മീതെ തരാം കളിച്ച നോ ലുക്ക് ഷോട്ടിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തൊട്ടടുത്ത പന്തിൽ ആകട്ടെ താരം കളിച്ച ഷോട്ടിനൊടുവിൽ ബാറ്റ് തെറിച്ച് സ്‌ക്വയർ ലെഗ് അമ്പയറിന്റെ അടുത്ത്‌ പോയെങ്കിലും പന്ത് പോയിന്റിലൂടെ ബൗണ്ടറി കടക്കുക ആയിരുന്നു.

എന്തായാലും ഇത് കൂടാതെ മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയ ഹാർദിക് ഇങ്ങനെ പറയുന്നു- ഓൾ റൗണ്ടർ കുങ്ഫു പാണ്ഡ്യ ഈസ് ബാക്ക്…

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം