ഒടുക്കത്തെ ആത്മവിശ്വാസവും ക്യാപ്റ്റന്‍ അധികാരത്തിന്റെ 'ദുരുപയോഗവും' ആയി പൂരന്‍ പിന്നെയും വന്നു

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാര്‍ബഡോസില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ ഏകദിന മത്സരം. വിന്‍ഡീസ് 152 റണ്‍സിന് ഓള്‍ഔട്ട് ആയ മത്സരം ഓസ്‌ട്രേലിയ 30.3 ഓവറില്‍ തീരുമാനം ആക്കി.. ആ കളിയിലെ അവസാന മൂന്ന് പന്തുകള്‍ എറിഞ്ഞത് നിക്കോളാസ് പൂരന്‍ ആണ്..

അന്നാണ് ആദ്യമായും അവസാനമായും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ പൂരന്‍ പന്തെറിഞ്ഞത്. അന്ന് രണ്ടാമത്തെ പന്തില്‍ തന്നെ ഒരു അവസരം ഉണ്ടാക്കി എങ്കിലും അത് ഫീല്‍ഡറുടെ പിഴവ് കാരണം വിക്കറ്റ് ആയി അവസാനിച്ചില്ല.

ഒരു വര്‍ഷത്തിന് ശേഷം ക്യാപ്റ്റന്‍ പൂരന്‍ പന്തെടുത്തത് ഫക്കാര്‍ സമാന്‍ എന്ന ഇടംകയ്യനെതിരെ മാച്ചപ്പ് എന്ന നിലക്കാവണം.. തന്റെ മൂന്നാം ഓവറില്‍ തന്നെ ഫക്കാറിനെ പുറത്താക്കി ബ്രേക് ത്രൂ നല്‍കാന്‍ ക്യാപ്റ്റന് കഴിഞ്ഞു..

ആ വിക്കറ്റ് നല്‍കിയ ആത്മവിശ്വാസവും ക്യാപ്റ്റന്‍ അധികാരത്തിന്റെ ‘ദുരുപയോഗം’ ഉം ആയി പൂരന്‍ പിന്നെയും വന്നു.. വന്ന് വന്ന് ഒടുവില്‍ 10 ഓവര്‍ ക്വാട്ടയും തീര്‍ത്ത് തിരിച്ച് നടക്കുന്നു..

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ആകെ എറിഞ്ഞ മൂന്ന് പന്തുകളുടെയും, പണ്ടെങ്ങോ നേടിയ ഒരു ഫസ്റ്റ് ക്‌ളാസ് വിക്കറ്റിന്റെയും ബലത്തില്‍ വന്ന പൂരന്‍ തിരിച്ച് പോവുന്നത് 10 – 0 – 48 – 4 എന്ന ഏറ്റവും മികച്ച നമ്പറുകളും ആയി ആണ് !

പാകിസ്താന്‍ പോലൊരു മുന്‍നിര ടീമിന്റെ നട്ടെല്ല് ഒടിച്ച, മാസ് പ്രകടനം! ബാറ്റര്‍, കീപ്പര്‍, ഫീല്‍ഡര്‍, ക്യാപ്റ്റന്‍, ഇപ്പോള്‍ ബൗളര്‍! 5ഡി പ്ലെയര്‍

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്