തോറ്റു പോയെങ്കിലും കൈവിടത്തില്ല, ദ്രാവിഡിന്റെയും കോച്ചിംഗ് സ്റ്റാഫിന്റെയും കരാര്‍ നീട്ടി ബിസിസിഐ

ഇന്ത്യന്‍ ടീം പരിശീകന്‍ രാഹുല്‍ ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിനുമുള്ള കരാര്‍ നീട്ടിയതായി പ്രഖ്യാപിച്ചു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). അടുത്തിടെ സമാപിച്ച ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് ദ്രാവിഡുമായി ചര്‍ച്ച നടത്തുകയും കാലാവധി തുടരാന്‍ ഏകകണ്ഠമായി സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡിന്റെ പ്രധാന പങ്ക് ബോര്‍ഡ് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്‍സിഎയുടെ തലവനായും സ്റ്റാന്‍ഡ്-ഇന്‍ ഹെഡ് കോച്ചായും മാതൃകാപരമായ റോളുകള്‍ നിര്‍വ്വഹിക്കുന്ന വിവിഎസ് ലക്ഷ്മണെ ബോര്‍ഡ് അഭിനന്ദിച്ചു.

ദ്രാവിഡിന്റെ കരാര്‍ എത്ര നാളെത്തേക്കാണ് നീട്ടി നല്‍കിയിരിക്കുന്നത് എന്ന് വ്യക്തല്ല. എന്നിരുന്നാലും വരുന്ന ടി20 ലോകകപ്പ് വരെ പുതിയ കരാര്‍ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായാണ് ടി20 ലോകകപ്പ് നടക്കുക.

അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ദ്രാവിഡ് പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകും. ഡിസംബര്‍ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. ഡിസംബര്‍ 10, 12, 14 തിയതികളിലാണ് മത്സരങ്ങള്‍.

Latest Stories

കാര്‍ഗില്‍ യുദ്ധത്തില്‍ സൈന്യം പങ്കെടുത്തു; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു; കാല്‍നൂറ്റാണ്ടിനുശേഷം തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി