എന്‍.സി.എയോട് റിപ്പോര്‍ട്ട് തേടി ബി.സി.സി.ഐ; ജഡേജയ്ക്ക് ഏറെ നിര്‍ണായകം

ഫെബ്രുവരി ഒന്നിന് രവീന്ദ്ര ജഡേജയുടെ ഫിറ്റ്നസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമിയോട് ആവശ്യപ്പെട്ടു. ജഡേജ ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുകയാണ്. ഓഗസ്റ്റില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടന്ന ശേഷം ജഡേജയുടെ ആദ്യ മത്സര ക്രിക്കറ്റ് മത്സരമാണിത്. എന്നാല്‍ മത്സരത്തില്‍ വേണ്ടവിധം തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല. ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

ജഡേജയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് വ്യക്തത തേടിയാണ് ബിസിസിഐ എന്‍സിഎയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഓസീസ് പരമ്പരയിലെ അദ്ദേഹത്തിന്റെ വിധി തീരുമാനിക്കും. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് ജഡേജയെ തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ മാത്രമേ സെലക്ട് ചെയ്യൂ എന്നാണ് അവര്‍ നിബന്ധന വെച്ചത്.

അഞ്ച് മാസത്തോളമായി കളിക്കാത്തതിനാല്‍ രഞ്ജി ട്രോഫിയില്‍ കളിക്കാനും മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാനും ബിസിസിഐ ജഡേജയോട് ആവശ്യപ്പെട്ടിരുന്നു. 2022ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യക്കായി ജഡേജ കളിച്ചിട്ടില്ല.

വെള്ളിയാഴ്ച രഞ്ജി മത്സരം പൂര്‍ത്തിയാക്കിയാല്‍, ഫിറ്റ്‌നസ് വിലയിരുത്തലിനായി അദ്ദേഹം വീണ്ടും എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഫിറ്റ്‌നസ് വിലയിരുത്തല്‍ പൂര്‍ത്തിയാക്കിയാല്‍, ഫെബ്രുവരി 2 ന് നാഗ്പൂരില്‍ നടക്കുന്ന പ്രീ-സീരീസ് ക്യാമ്പില്‍ അദ്ദേഹം ചേരും. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 9 ന് നാഗ്പൂരില്‍ ആരംഭിക്കും.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്