പ്രായ തട്ടിപ്പ്, ഇന്ത്യന്‍ താരത്തിന് ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക്

കരിയറിനിടെ ഒന്നിലധികം ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ഒഡീഷ ക്രിക്കറ്റ് താരം സുമിത് ശര്‍മ്മയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) രണ്ട് വര്‍ഷത്തേക്ക് വിലക്കി. ഈ സീസണിലെ അവരുടെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കാന്‍ ഓള്‍റൗണ്ടര്‍ ബറോഡയിലേക്ക് ടീമിനൊപ്പം തിരിച്ചിരുന്നു. എന്നാല്‍ മത്സരത്തിന് മുന്നോടിയായി താരത്തിന് ഭരണ സമിതിയുടെ അച്ചടക്ക സമിതി സസ്‌പെന്‍ഷന്‍ കത്ത് നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹ ഈ സീസണില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് 2015-16 സീസണില്‍ അദ്ദേഹം സമര്‍പ്പിച്ചതുമായി പൊരുത്തപ്പെടുന്നില്ല. ഇത് ഒന്നിലധികം ഊഹാപോഹങ്ങള്‍ക്ക് കാരമാവുകുകയും ഒടുവില്‍ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുകയ്യുകയുമായിരുന്നു.

ഒഡീഷ സീനിയര്‍ പുരുഷ ടീമിലെ കളിക്കാരനായ സുമിത് ശര്‍മ്മയെ ബിസിസിഐ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ 2 വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരിക്കുന്നു. കാരണം അദ്ദേഹം ഒന്നിലധികം പ്രായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. 2015-16 വര്‍ഷത്തില്‍ ജൂനിയര്‍ തലത്തില്‍ കളിച്ചപ്പോള്‍ അദ്ദേഹം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഈ സീസണില്‍ അദ്ദേഹം നിര്‍മ്മിച്ചവയുമായി പൊരുത്തപ്പെടുന്നില്ല- ഒസിഎ സെക്രട്ടറി സഞ്ജയ് ബെഹ്റ പുറത്തുവിട്ട വിശദീകരണത്തില്‍ പറഞ്ഞു.

അതേസമയം, ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ (ഒസിഎ) ആദ്യ മത്സരത്തിനുള്ള ടീമില്‍ സുമിത്തിന്റെ പകരക്കാരനായി തരിണി സായെ ഉള്‍പ്പെടുത്തി. ക്രിക്കറ്റ് താരം ബറോഡയില്‍ ടീമില്‍ ചേര്‍ന്നെങ്കിലും പ്ലെയിംഗ് ഇലവനില്‍ ഇടം പിടിച്ചില്ല.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി