തുടക്കത്തിലേ കല്ലുകടി, ബിസിസിഐയുടെ താളത്തിനൊത്ത് തുള്ളാന്‍ ഗംഭീറിനെ കിട്ടുമോ..!, ആശങ്ക

രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതോടെ ഇന്ത്യയുടെ പരിശീലന സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഗൗതം ഗംഭീര്‍. പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റ് ശ്രീലങ്കന്‍ സീരിയസ് ആണ്. എന്നാല്‍ നിലവില്‍ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുക എന്ന ദൗത്യമാണ് ഗംഭീര്‍ ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ തുടക്കത്തിലെ തന്നെ ഗംഭീര്‍-ബിസിസിഐ ചിന്തകള്‍ തമ്മില്‍ യോജിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

തനിക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഉണ്ടായിരുന്ന ബാറ്റിംഗ് പരിശീലകനായ മലയാളി അഭിഷേക് നായരേ നിയമിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. ബോളിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിനെ ഗംഭീര്‍ നിര്‍ദ്ദേശിച്ചതായിട്ടാണ് റിപോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ബിസിസിഐക്ക് ഇവര്‍ രണ്ടു പേരുടെയും കാര്യത്തില്‍ താല്പര്യ കുറവുണ്ട്.

അതോടൊപ്പം ജോണ്‍ടി റോഡ്സിനെ ഫീല്‍ഡിംഗ് പരിശീലകനാക്കാന്‍ ഗംഭീര്‍ അഭ്യര്‍ത്ഥിച്ചതായും എന്നാല്‍ ആ അഭ്യര്‍ത്ഥനയും ബോര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടക്കത്തിലേ ഈ സ്വര ചേര്‍ച്ചയില്ലായ്മ മുന്നോട്ട് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ടീം ഇന്ത്യയ്ക്കൊപ്പമുള്ള ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റ് ജൂലൈ അവസാനം ഷെഡ്യൂള്‍ ചെയ്യുന്ന ശ്രീലങ്കന്‍ പര്യടനത്തോടെ ആരംഭിക്കും, മൂന്ന് വീതം ഏകദിന ടി20കളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു