രോഹിത് ശർമ്മയുടെ ടി20 ഐ ക്യാപ്റ്റൻ പദവി എടുത്ത് മാറ്റണമെന്നും അടുത്ത ലോകകപ്പ് മുന്നിൽ നിർത്തി തുടങ്ങുന്ന ഒരുക്കങ്ങൾ മുൻനിർത്തി ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തെ നായകൻ ആകരുതെന്നും മുൻ ക്രിക്കറ്റ് താരം അതുൽ വാസൻ അഭിപ്രായപ്പെട്ടു.
ലോകകപ്പിനിടെ രോഹിത് നായകൻ എന്ന നിലയിലും താരമെന്ന നിലയിലും വലിയ സംഭാവനകൾ നൽകാത്ത മടങ്ങിയപ്പോൾ എല്ലാ കോണിൽ നിന്നും വിമർശനമാണ് ഇതിന്റെ പേരിൽ ഉയരുന്നത്. കിവീസിനെതിരെയുള്ള പരമ്പരയിൽ ടീമിനെ നയിക്കുന്ന ഹാർദിക്കിനെ ഭാവിയിലും നായകൻ ആകണമെന്നും ഇടയ്ക്കിടെ നായക സ്ഥാനത്ത് പരീക്ഷണങ്ങൾ അരുതെന്നും ഉള്ള ആവശ്യം ശക്തമാണ്.
“അതെ, എനിക്ക് അങ്ങനെ തോന്നുന്നു (ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ സമയം കഴിഞ്ഞു). അടുത്ത ലോകകപ്പ് മുൻനിർത്തി വേണം ഇനിയുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്. ഇനി രോഹിതിനെ നായകനാക്കരുത്.”
നിങ്ങളുടെ മുന്നിൽ രണ്ട് വഴികളുണ്ട് – ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും നായകന്മാരുടെ ലിസ്റ്റിൽ മുന്നിലുണ്ട്. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോൾ ഇന്ത്യ ബാറ്റ് ചെയ്തത് ബാറ്റിംഗ് ബുദ്ധിമുട്ടുള്ള ഏതോ ഗ്രൗണ്ടിലും ഇംഗ്ലണ്ട് ഷാർജയിലും ആണെന്ന് എനിക്ക് തോന്നി.”
2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം കഴിഞ്ഞ വർഷം വിരാട് കോഹ്‌ലിയിൽ നിന്ന് രോഹിത് നായകസ്ഥാനം ഏറ്റെടുത്തു. ഉഭയകക്ഷി പരമ്പരകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർഭയ ബാറ്റിംഗ് സമീപനം ഇന്ത്യ സ്വീകരിക്കാൻ തുടങ്ങിയെങ്കിലും അടുത്തിടെ സമാപിച്ച ലോക്കപ്പിൽ രോഹിത് രാഹുൽ ഉൾപ്പടെ ഉള്ളവർ ആ സമീപനം മറന്നതോടെ ഇന്ത്യ തോൽവിയേറ്റ് വാങ്ങി.