ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കുന്നതിനുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശനിയാഴ്ച ഒരു പുതിയ റിവാര്‍ഡ് സ്‌കീം പുറത്തിറക്കി. കളിയുടെ പരമ്പരാഗത ഫോര്‍മാറ്റിന് ഊന്നല്‍ നല്‍കാനുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, വളര്‍ന്നുവരുന്ന ക്രിക്കറ്റ് കളിക്കാരെ ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം’ ബിസിസിഐ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഒരു സീസണില്‍ ആകെ മത്സരങ്ങളുടെ 75 ശതമാനമോ അധികമോ കളിക്കുന്ന താരങ്ങള്‍ക്ക് 15 ലക്ഷം രൂപ മാച്ച് ഫീക്കു പുറമേ, ഓരോ മത്സരത്തിനും 45 ലക്ഷം രൂപ ഇന്‍സെന്റീവും ലഭിക്കും. പ്ലേയിംഗ് ഇലവനില്‍ ഇടംനേടാത്ത താരങ്ങള്‍ക്ക് 22.5 ലക്ഷം രൂപയും ലഭിക്കും.
50-75 ശതമാനത്തിന് ഇടയിലാണ് മത്സരങ്ങള്‍ കളിക്കുന്നതെങ്കില്‍ 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും ഇന്‍സെന്റീവായി ലഭിക്കുക. 50 ശതമാനത്തില്‍ താഴെ മത്സരങ്ങള്‍ കളിക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കില്ല. നാലോ അതില്‍ താഴെയോയാണ് കളിക്കുന്നതെങ്കില്‍ 15 ലക്ഷം രൂപയാകും മാച്ച് ഫീയായി ലഭിക്കുന്നത്.
Read more
ഇതുപ്രകാരം സീസണില്‍ പത്ത് ടെസ്റ്റ് കളിക്കുന്ന താരത്തിന് 4.5 കോടി രൂപ വരെ ലഭിക്കും. പുതിയ പദ്ധതിയോടെ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ താത്പര്യം കൂടുമെന്നാണ് ബി.സി.സി.ഐ.യുടെ പ്രതീക്ഷ.