ബിസിസിഐ എന്നാ സുമ്മാവാ.., ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇനി താരങ്ങള്‍ ക്യൂ നില്‍ക്കും

ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കുന്നതിനുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശനിയാഴ്ച ഒരു പുതിയ റിവാര്‍ഡ് സ്‌കീം പുറത്തിറക്കി. കളിയുടെ പരമ്പരാഗത ഫോര്‍മാറ്റിന് ഊന്നല്‍ നല്‍കാനുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, വളര്‍ന്നുവരുന്ന ക്രിക്കറ്റ് കളിക്കാരെ ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം’ ബിസിസിഐ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ഒരു സീസണില്‍ ആകെ മത്സരങ്ങളുടെ 75 ശതമാനമോ അധികമോ കളിക്കുന്ന താരങ്ങള്‍ക്ക് 15 ലക്ഷം രൂപ മാച്ച് ഫീക്കു പുറമേ, ഓരോ മത്സരത്തിനും 45 ലക്ഷം രൂപ ഇന്‍സെന്റീവും ലഭിക്കും. പ്ലേയിംഗ് ഇലവനില്‍ ഇടംനേടാത്ത താരങ്ങള്‍ക്ക് 22.5 ലക്ഷം രൂപയും ലഭിക്കും.

50-75 ശതമാനത്തിന് ഇടയിലാണ് മത്സരങ്ങള്‍ കളിക്കുന്നതെങ്കില്‍ 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും ഇന്‍സെന്റീവായി ലഭിക്കുക. 50 ശതമാനത്തില്‍ താഴെ മത്സരങ്ങള്‍ കളിക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കില്ല. നാലോ അതില്‍ താഴെയോയാണ് കളിക്കുന്നതെങ്കില്‍ 15 ലക്ഷം രൂപയാകും മാച്ച് ഫീയായി ലഭിക്കുന്നത്.

ഇതുപ്രകാരം സീസണില്‍ പത്ത് ടെസ്റ്റ് കളിക്കുന്ന താരത്തിന് 4.5 കോടി രൂപ വരെ ലഭിക്കും. പുതിയ പദ്ധതിയോടെ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ താത്പര്യം കൂടുമെന്നാണ് ബി.സി.സി.ഐ.യുടെ പ്രതീക്ഷ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ