സഞ്ജുവിന്റെ കാര്യത്തിൽ അഭിപ്രായവുമായി ബി.സി.സി.ഐ ഉദ്യോഗസ്ഥൻ, അങ്ങനെ സംഭവിച്ചാൽ പന്തും കാർത്തിക്കും ഔട്ട്

ടി20 ലോകകപ്പിലെ പരാജയത്തിന് ശേഷം, ഇനി വരാനിരിക്കുന്ന വലിയ പരമ്പരകൾ മുന്നിൽ കണ്ട് കൂടുതൽ മാറ്റങ്ങളോടെ ഇറങ്ങുന്ന ഇന്ത്യ ആദ്യ പടിയായി കിവികളെയാണ് നേരിടാനിറകുന്നത്. കിവിളികൾക്ക് എതിരെയുള്ള ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയെ പുതിയ നായകനായി നിശ്ചയിച്ചിരിക്കുന്നു, അതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഈ മാറ്റത്തിന്റെ കാലത്ത് മലയാളികൾ ആഗ്രഹിക്കുന്നത് സഞ്ജുവിന്റെ കരിയറിലെ ഒരു മുന്നേറ്റം തന്നെയാണ്. സഞ്ജു കിവികൾക്ക് എതിരെയുള്ള ഏകദിന ടെസ്റ്റ് പരമ്പരകളിൽ ഇടം പിടിച്ചിട്ടുള്ള സാഹചര്യത്തിൽ താരം കിട്ടിയ അവസരങ്ങൾ ഉപയോഗിക്കണം എന്നാണ് ബിസിസിഐ ഉദ്യോഗസ്ഥൻ പറയുന്നത്.

“സംശയമില്ല, സഞ്ജു ഒരു മികച്ച പ്രതിഭയാണ്, അവൻ ഞങ്ങളുടെ സ്കീമിലുണ്ട് . അദ്ദേഹവും ഇഷാനും ഋഷഭ് പന്തിനേക്കാൾ കൂടുതൽ റൺസ് നേടിയാൽ, ആർക്കും അവരെ എക്കാലവും ബെഞ്ച് ചെയ്യാൻ കഴിയില്ല. പക്ഷേ അവർ അവസരങ്ങൾ പ്രയോജനപ്പെടുത്തണം, ”സെലക്ഷൻ കമ്മിറ്റി അംഗം Insidesport.INWC യോട് പറഞ്ഞു.

ലോകകപ്പ് ടീമിലിടം നേടാതിരുന്ന സഞ്ജു ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസൺ തിരിച്ചെത്തും, ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞ പോലെ ഇപ്പോൾ ഇല്ലെങ്കിൽ ഒരിക്കലും ഇല്ല എന്ന രീതിയിൽ വേണം സഞ്ജു കളിക്കാൻ. 2022ൽ 158.40 എന്ന സ്‌ട്രൈക്ക് റേറ്റിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 179 റൺസാണ് സാംസൺ നേടിയത്. ഏകദിനത്തിൽ, ഈ വർഷം 9 ഇന്നിംഗ്സുകളിൽ നിന്ന് 82.66 എന്ന മികച്ച ശരാശരിയിൽ 248 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

എന്തായാലും ദിനേശ് കാർത്തിക്കും പന്തും കഷ്ടപെടുമ്പോൾ സഞ്ജുവിന് കിട്ടിയിരിക്കുന്നത് ഗോൾഡൻ ചാൻസ് തന്നെയാണ്. അത് നന്നായി ഉപയോഗിച്ചാൽ പിന്നെ തിരിഞ്ഞ് നോക്കേണ്ട

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്