ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിന് നൽകിയ മോശം റേറ്റിംഗിനെ വെല്ലുവിളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) എല്ലാ സാധ്യതകളും പരിഗണിച്ച് മുന്നോട്ട് പോകാൻ ഒരുങ്ങുന്നു.
പരമ്പര ആരംഭിക്കുന്നതിന് മുമ്പുതന്നെ, പിച്ച് ക്യൂറേറ്റർമാർ പിച്ചുകൾ നിർമ്മിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിരവധി അഭിപ്രായങ്ങൾ പങ്കിട്ടിരുന്നു. നാഗ്പൂരിലെയും ഡൽഹിയിലെയും പിച്ചുകളെക്കുറിച്ച് ധാരാളം തർക്കങ്ങൾ ഉണ്ടായിരുന്നു എങ്കിലും രണ്ട് പിച്ചുകൾക്കും ആവറേജ് റേറ്റിംഗാണ് കിട്ടിയത്. എന്നാൽ ഇൻഡോർ പിച്ചിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടക്കം മുതൽ പ്രകടമായിരുന്നു.
മൂന്ന് ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിന് ബിലോ ആവറേജ് റേറ്റിങ്ങാണ് കിട്ടിയിരിക്കുന്നത്. അതിനാൽ തന്നെ ബിസിസിഐ ഇതിനെ വെല്ലുവിളിക്കാനും ഐസിസിയെ കൊണ്ട് തീരുമാനം മാറ്റാനും ഉള്ള ശ്രമത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്.
Read more
ഗ്ലോബൽ ഗവേണിംഗ് ബോഡിയുടെ നിയമങ്ങൾ അനുസരിച്ച്, ഉപരോധത്തിനെതിരെ വെല്ലുവിളി ഉയർത്താൻ ബിസിസിഐക്ക് കൃത്യമായി രണ്ടാഴ്ചയുണ്ട്.