ഐ.സി.സിയെ വെല്ലുവിളിക്കാൻ ഒരുങ്ങി ബി.സി.സി.ഐ, സംഭവം ഇങ്ങനെ

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിന് നൽകിയ മോശം റേറ്റിംഗിനെ വെല്ലുവിളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) എല്ലാ സാധ്യതകളും പരിഗണിച്ച് മുന്നോട്ട് പോകാൻ ഒരുങ്ങുന്നു.

പരമ്പര ആരംഭിക്കുന്നതിന് മുമ്പുതന്നെ, പിച്ച് ക്യൂറേറ്റർമാർ പിച്ചുകൾ നിർമ്മിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിരവധി അഭിപ്രായങ്ങൾ പങ്കിട്ടിരുന്നു. നാഗ്പൂരിലെയും ഡൽഹിയിലെയും പിച്ചുകളെക്കുറിച്ച് ധാരാളം തർക്കങ്ങൾ ഉണ്ടായിരുന്നു എങ്കിലും രണ്ട് പിച്ചുകൾക്കും ആവറേജ് റേറ്റിംഗാണ് കിട്ടിയത്. എന്നാൽ ഇൻഡോർ പിച്ചിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടക്കം മുതൽ പ്രകടമായിരുന്നു.

മൂന്ന് ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിന് ബിലോ ആവറേജ് റേറ്റിങ്ങാണ് കിട്ടിയിരിക്കുന്നത്. അതിനാൽ തന്നെ ബിസിസിഐ ഇതിനെ വെല്ലുവിളിക്കാനും ഐസിസിയെ കൊണ്ട് തീരുമാനം മാറ്റാനും ഉള്ള ശ്രമത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്.

ഗ്ലോബൽ ഗവേണിംഗ് ബോഡിയുടെ നിയമങ്ങൾ അനുസരിച്ച്, ഉപരോധത്തിനെതിരെ വെല്ലുവിളി ഉയർത്താൻ ബിസിസിഐക്ക് കൃത്യമായി രണ്ടാഴ്ചയുണ്ട്.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം