കാലഹരണപ്പെട്ട ആയുധങ്ങൾ ആധുനിക കാലത്ത് മ്യൂസിയത്തിൽ വെയ്ക്കാൻ ബി.സി.സി.ഐ ശ്രദ്ധിക്കുക, അല്ലെങ്കിൽ ആ അപകടം ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കും

Murali Melettu

ഇൻഡ്യ സെമിഫൈനൽ ഇംഗ്ലണ്ടിനോടു തോറ്റു, എനിക്കെപ്പോഴും ഇഷ്ടം ഇൻഡ്യൻ ക്രിക്കറ്റ് ടീമിനോടാണ്
ആരുക്കെ ടീമിൽ ഇടം പിടിച്ചാലും വേണ്ടില്ല കളിച്ചാലും വേണ്ടില്ല ഇൻഡ്യ ജയിക്കണമെന്ന് ആഗ്രഹിച്ചു
ടീം സെമിയിൽ കടന്നു അതുവരെ ആഗ്രഹിച്ചതു നടന്നു .

കളിക്കാരേ ആരെയും കുറ്റപ്പെടുത്താൻ ഞാൻ തയ്യാറല്ല കാരണം അവർ സ്വമേധയാ ഇറങ്ങിപ്പുറപ്പെട്ടതല്ല നൂറുകണക്കിന് കളിക്കാരിൽ നിന്നും തെരഞ്ഞുപിടിച്ചയച്ചതാണ് എനിക്കു കുറ്റപ്പെടുത്താനുള്ളത് കണ്ണുപൊട്ടന്മാരായ ബിസിസിഐ യേയും സെലക്ടർമാരേയുമാണ്.

ഒരു ടീമിനെ സെലക്ട് ചെയ്യുമ്പോൾ മികച്ച 15 പേരെ സെലക്ട് ചെയ്യണം പ്രത്യേകിച്ച് T20 ക്രിക്കറ്റിൽ ഫോം  ഔട്ടിൽ തപ്പിത്തടയുന്ന കളിക്കാരെ തിരുകിക്കയറ്റി ടീം ഫോം ചെയ്യുമ്പോൾ അവരിൽ പലരും സ്വന്തം നിലനിൽപ്പിനായി തപ്പിത്തടയും അതൊരിക്കലും ഈ ഫോർമാറ്റിനു ചേരില്ല .

ടോസ് എപ്പോഴും കിട്ടണമെന്നില്ല, ടോസ് നഷ്ടപ്പെടുന്ന അവസ്ഥയിൽ ആദ്യബോൾമുതൽ അറ്റാക്ക് ചെയ്യുകയാണു വേണ്ടത്. അത്തരം ടീമിനേ സെലക്ട് ചെയ്യുക (ഇവിടെ സെലക്ടർമാർ ഒരു പണി ചെയ്തു രണ്ട് ഓപ്പണേഴ്സ് മാത്രം )ഫസ്റ്റ് ബാറ്റിംഗ് കഴിഞ്ഞ് രണ്ടാം ബാറ്റിംഗാണെങ്കിൽ സ്കോറിന് ആനുപാധികമായി നടത്തുക.

2007 നമ്മൾT 20 വേൾഡ് കപ്പുനേടി എങ്ങിനെ ടീമിന് ഭാരമായിട്ടുള്ള ഒരു കളിക്കാരനും രാഷ്ട്രീയ റെക്കമെൻ്റിൽ ടീമിൽ ഇടം നേടിയില്ല പരീക്ഷണങ്ങൾക്ക് തയ്യാറുള്ള ഈഗോ തൊട്ടുതീണ്ടാത്ത ഒരു ക്യാപ്റ്റൻനും അതേപോലുള്ള ടീമംഗങ്ങളും സൈഡ് ബഞ്ച് എന്നൊരു സാധനം ഇല്ലായിരുന്നു എല്ലാവരും ടീമിന് അഭിവാജ്യഘടകമായിരുന്നു

ഒന്നും നഷ്ടപ്പെടാനില്ലാത്ത ടീം ബിസിസിഐ യും സെലക്ടർമാരും പ്രതീക്ഷിവെക്കാതെതന്നെ പോരാട്ടവീര്യത്താൽ അവർ കപ്പു നേടി .ഇവിടെ സൈഡ് ബഞ്ചിനുമാത്രം കുറച്ചുപേരും പ്ലേയിങ് ഇലവനുവേണ്ടി മാത്രം കുറേപ്പേരും വിചിത്രമായ ടീം സെലക്ഷൻ എന്നിട്ടോ ടീം പുറപ്പെടുമ്പോൾ തന്നെ കപ്പു വെക്കാൻ ബിസിസിഐ ഷോക്കേസുപണിയുന്നു .

ഇനിയെങ്കിലുംസൂപ്പർ താരങ്ങൾ എന്നപരിഗണനയിൽ മാത്രം ടിം സെലക്ഷൻ പാടില്ല സമീപകാല പ്രകടനവും പരിഗണിക്കുക. അതിലൂടെ സമസ്ത മേഖലകളിലും മികവുപുലർത്തുന്ന ടീമിനേ T20 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കുക.

തുരുമ്പിച്ച കാലഹരണപ്പെട്ട ആയുധങ്ങൾ ആധുനിക കാലത്ത് മ്യൂസിയത്തിൽ വെക്കാൻ ബിസിസിഐ ശ്രദ്ധിക്കുക. ഇന്നുകൊണ്ടു ലോകം അവസാനിക്കുന്നില്ല അടുത്ത വർഷം വൺഡേ വേൾഡ് കപ്പ് നടക്കുന്നു അതിനുള്ള ടീമിനേ തെരഞ്ഞെടുക്കുമ്പോൾ പരിചയ സമ്പത്തിനൊപ്പം പെർഫോമൻസിനു മുൻഗണന നൽകണം.

അങ്ങിനെ വേണം ലോകത്തേ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് ടീമിനെ മത്സരങ്ങൾക്കായിട്ടു തെരഞ്ഞെടുത്തയക്കാൻ,ചടങ്ങുതീർക്കലും ആരാന്റെ ശുപാർശയും പരിഗണിച്ചാൽ ഇൻഡ്യയിൽ മറ്റു കായിക രംഗത്തിനുണ്ടായ അപജയം ക്രിക്കറ്റ് ടീമിനും സമീപഭാവിയിൽ സംഭവിക്കും .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു