ഈ പ്രീമിയർ ലീഗ് സീസൺ പാതി പിന്നിടുന്നതിനിടെ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് ഉമ്രാൻ മാലിക്ക്. അപാരമായ വേഗം കൊണ്ടും കണ്ട്രോൾ കൊണ്ടും താരം എല്ലാവരെയും അമ്പരപ്പിക്കുകയാണ്. താരത്തെ വരാനിരിക്കുന്ന ലോകകപ്പിലും വിദേശ ടൂര്ണമെന്റുകളിലും കളിപ്പിക്കണം എന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ബിസിസിഐ ഉപയോഗിക്കുന്ന പോലെ ഇരിക്കും താരത്തിന്റെ ഭാവി എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ.
‘ഞാൻ ക്രിക്കറ്റ് കളിച്ചു തുടങ്ങുമ്പോൾ സമൂഹ മാധ്യമങ്ങൾ ഇത്രയൊന്നും വികസിച്ചിട്ടില്ല. പക്ഷേ, ആവശം ഉണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ചെറിയ ഗ്രാമത്തിൽനിന്ന് ആരെങ്കിലും ക്രിക്കറ്റിലേക്കു വരവറിയിച്ചാൽ തീർച്ഛയായും ഉണ്ടാകുന്നതാണത്. എന്റെ അതേ പാതയിലാണ് ഉമ്രാൻ മാലിക്കും. ഉമ്രാനെ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിസിഐ അതു ചെയ്തെങ്കിൽ മാത്രമേ ഉമ്രാൻ ദീർഘനാൾ ക്രിക്കറ്റ് കളിക്കൂ.
‘145 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്ന താരമായാണ് സഹീർഖാൻ വന്നത്. ആശിഷും വി.ആർ.വി. സിങ്ങും ഇഷാന്ത് ശർമയും വരെ ഉണ്ടായിരുന്നു. ഇപ്പോൾ നവദീപ്, ഉമേഷ് തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. ഒരു ഫാസ്റ്റ് ബൗളർ ഒരു വർഷത്തിൽ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ട ഒരു സംവിധാനം നിലവിൽ വരേണ്ടതുണ്ട്. ഇപ്പോൾ, തീർച്ചയായും, ഫിസിയോതെറാപ്പിയുടെയും പരിശീലനത്തിന്റെയും കാര്യത്തിൽ സാങ്കേതികവിദ്യ പുരോഗമിച്ചു.
” പക്ഷേ ഇപ്പോഴും നിങ്ങൾ അവനെ പരിപാലിക്കേണ്ടതുണ്ട്. അവനെ വളരെയധികം ഉപയോഗിക്കുകയാണെങ്കിൽ, അയാൾക്ക് വലിയ പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്, അതിനർത്ഥം അയാൾ തന്റെ വേഗത കുറയ്ക്കാൻ തുടങ്ങുമെന്നാണ്. എന്നാൽ ഇപ്പോൾ മികച്ച രീതിയിലാണ് അദ്ദേഹം പന്തെറിയുന്നത്.”
സ്റ്റെയ്നിന്നെക്കുറിച്ച് ചോദിച്ചപ്പോൾ ” ഡെയ്ൽ കൂടെയുള്ളത് വലിയ ഭാഗ്യമാണ് അവൻ. ഡെയ്ൽ ഈഗോ ഇല്ലാത്ത ഒരു കളിക്കാരനാണ്. അയാളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ഉമ്രാൻ ശ്രദ്ധിക്കണം. ഡെയ്ൽ പറയുന്നത് കേട്ടാൽ ഗുണമേ അവന് ഉണ്ടാകൂ.”
വരനരിക്കുന്ന പരമ്പരകളിൽ താരം കൂടെ വേണം ഇന്ത്യൻ ടീമിൽ എന്ന ആവശ്യം വളരെ ശക്തമാണ്.