'സഞ്ജു സാംസണിനെയും, ധ്രുവ് ജുറലിനെയും പരിഗണിക്കാൻ ബിസിസിഐ'; റിഷഭ് പന്തിന്റെ കാര്യത്തിൽ ആശങ്ക

അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും റിഷബ് പന്ത് മോശമായ ഫോം തുടരുകയാണ്. ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ബി ടീമിന് വേണ്ടി റിഷഭ് 10 ബോളിൽ വെറും ഏഴ് റൺസ് ആണ് നേടിയത്. അനാവശ്യ ഷോട്ടുകൾ കളിച്ച് ശുഭമന് ഗില്ലിന്റെ കൈകളിലേക്ക് തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഈ മാസം മുതൽ ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയിൽ പന്തിന് ഇന്ത്യൻ ടീമിലേക്ക് കയറാൻ സാധിക്കില്ല എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

ആഭ്യന്തര മത്സരങ്ങൾ കളിക്കണം എന്ന് പരിശീലകനായ ഗൗതം ഗംഭീറിന്റെ നിർദേശ പ്രകാരമാണ് ഭൂരിഭാഗം ഇന്ത്യൻ താരങ്ങളും ദുലീപ് ട്രോഫി കളിക്കുന്നത്. പക്ഷെ സീനിയർ ടീമിലെ മിക്ക താരങ്ങളും ടൂർണമെന്റിൽ മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ശ്രേയസ് അയ്യർ. റിഷഭ് പന്ത്, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർ എല്ലാം നിറം മങ്ങുകയാണ്. ബംഗ്ലാദേശുമായുള്ള പരമ്പരയിൽ പുതിയ താരങ്ങൾക്ക് അവസരം നൽകേണ്ടിവരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

റിഷഭ് പന്തിനെ മാറ്റി ഇന്ത്യൻ ടീമിന്റെ ആദ്യ വിക്കറ്റ് കീപ്പിങ് ചോയ്സ് ആയി മലയാളി താരം സഞ്ജു സാംസണിനെയോ, ധ്രുവ് ജുറലിനെയോ ബിസിസിഐ പരിഗണിച്ചേക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പന്തിനേക്കാൾ മികച്ച ഫോമിലാണ് ഇരു താരങ്ങളും. മാത്രമല്ല താരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സും പന്തിനേക്കാൾ മികച്ചതാണ്. എന്നിട്ടും ഇന്ത്യൻ ടീം എന്ത് കൊണ്ട് സഞ്ജുവിനെയും ധ്രുവിനെയും തഴയുന്നു എന്ന് ചോദിച്ച് കൊണ്ട് പല മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു.

ഇനിയുള്ള മൽസരങ്ങളിൽ ഇന്ത്യൻ സീനിയർ താരങ്ങൾ മോശമായ പ്രകടനമാണ് തുടരുന്നതെങ്കിൽ അടുത്ത ഇന്ത്യൻ മത്സരങ്ങളിൽ ഗൗതം ഗംഭീർ പുതിയ താരങ്ങളെ കളിക്കളത്തിൽ പരീക്ഷിക്കും എന്നത് ഉറപ്പാണ്. അങ്ങനെ ആണെങ്കിൽ ടെസ്റ്റിൽ ദ്രുവ് ജുറലിനും ടി-20 ഏകദിന മത്സരങ്ങളിലും സഞ്ജു സാംസണും അവസരങ്ങൾ ലഭിക്കും.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു