ഐ.പി.എല്ലില്‍ ക്രിക്കറ്റ് വിപ്ലവം, അടിമുടി മാറ്റം, ടീമില്‍ 15 പേര്‍

ഐപിഎല്ലില്‍ അടിമുടി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിസിസിഐ. :ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റിന്റെ വെല്ലുവിളി മറികടക്കാനാണ് ഐപിഎല്‍ നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരത്തിന് ബിസിസിഐ ഒരുങ്ങുന്നത്.

അടുത്ത ഐപിഎല്ലില്‍ ഓരോ ടീമിനും ഒരു കളിക്കാരനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും സബ്സ്റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിലിറക്കാനാവുന്ന രീതിയിലുള്ള പരിഷ്‌കാരമാണ് ബിസിസിഐ ആലോചിക്കുന്നത്.

പവര്‍ പ്ലെയര്‍ എന്ന പേരിലറിയപ്പെടുന്ന ഈ കളിക്കാരന് ബാറ്റിംഗിലും ബൗളിംഗിലും ഏത് ഘട്ടത്തിലും ഗ്രൗണ്ടിലിറങ്ങാനും പന്തെറിയാനോ ബാറ്റ് ചെയ്യാനോ കഴിയും. പുതിയ പരിഷ്‌കാരത്തിന് ബിസിസിഐ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം നടപ്പിലാക്കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്.

മത്സരത്തിന് തൊട്ടു മുമ്പ് പ്ലെയിംഗ് ഇലവനെ പ്രഖ്യാപിക്കുന്ന രീതിക്ക് പകരം 15 അംഗ ടീമിനെയാവും ടീമുകള്‍ പ്രഖ്യാപിക്കുക. പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്ലെയിംഗ് ഇലവനിലില്ലാത്തതുമായ ഏത് കളിക്കാരനും വിക്കറ്റ് വീഴുമ്പോള്‍ ക്രീസിലെത്താനും ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പന്തെറിയാനുമായി ഗ്രൌണ്ടിലിറങ്ങാനാവും.

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാവും ഈ പരിഷ്‌കാരം ആദ്യം നടപ്പിലാക്കുക. വിജയമെന്ന് കണ്ടാല്‍ അടുത്തവര്‍ഷം ഐപിഎല്ലിലും ഇത് നടപ്പിലാക്കും.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം