ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇന്ത്യൻ ടീമിൻ്റെ അടുത്ത മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ എംഎസ് ധോണിയുടെ സ്വാധീനം നിർണായക പങ്ക് വഹിക്കും എന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തായതിനാൽ, അഞ്ച് തവണ ചാമ്പ്യൻമാരുടെ മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങിനെ ഇന്ത്യൻ പരിശീലകനാക്കാൻ ബിസിസിഐ ധോണിയുടെ സഹായം തേടാൻ സാധ്യതയുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ ആദ്യ ചോയ്‌സ് ഫ്ലെമിംഗായിരുന്നു. എന്നാൽ 2027 വരെ ഇന്ത്യൻ പരിശീലകൻ എന്ന നിലയിൽ തുടരാൻ താരത്തിന് താത്പര്യം ഇല്ല. 2008 മുതൽ സിഎസ്‌കെയിൽ തുടരുന്ന മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ, ചെന്നൈ സൂപ്പർ കിങ്സിനുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ടീമിനെ നയിക്കുകയാണ് താരം ഇപ്പോൾ.

മേജർ ലീഗ് ക്രിക്കറ്റിൽ (യുഎസ്എ) ടെക്‌സാസ് സൂപ്പർ കിംഗ്‌സിൻ്റെയും SA20 (ദക്ഷിണാഫ്രിക്ക) ജോബർഗ് സൂപ്പർ കിംഗ്‌സിൻ്റെയും തലവനാണ് ഫ്ലെമിംഗ്. ദി ഹണ്ടറിലെ സതേൺ ബ്രേവിൻ്റെ മുഖ്യ പരിശീലകനാണ് അദ്ദേഹം. നാല് വ്യത്യസ്ത ലീഗുകളുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും, ന്യൂസിലൻഡിൽ കുടുംബത്തോടൊപ്പം കഴിയാൻ ഫ്ലെമിംഗിന് സമയം ലഭിക്കുന്നു. ഇന്ത്യയെ പരിശീലിപ്പിക്കാൻ അദ്ദേഹം സമ്മതിച്ചാൽ, ഒരു വർഷത്തിൽ 10 മാസം ഉപഭൂഖണ്ഡ ടീമിനൊപ്പം ഉണ്ടായിരിക്കണം. ബിസിസിഐയുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നിരുന്നാലും ബിസിസിഐ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല, ധോണിയിലാണ് അവരുടെ പ്രതീക്ഷ അത്രയും.

“ഇല്ലെന്ന് ഫ്ലെമിംഗ് പറഞ്ഞിട്ടില്ല. കരാറിൻ്റെ കാലാവധിയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്, അത് അസാധാരണമല്ല. സൗരവ് ഗാംഗുലി തന്നെ ബോധ്യപ്പെടുത്തും മുമ്പ് രാഹുൽ ദ്രാവിഡ് പോലും ടീമിൻ്റെ മുഖ്യ പരിശീലകനായി വരാൻ തയ്യാറായിരുന്നില്ല. എംഎസ് ധോണി ചിത്രത്തിലേക്ക് വന്നാൽ സ്റ്റീഫൻ ഫ്ലെമിങ്ങിൻ്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാം,” ബിസിസിഐ വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

Latest Stories

പൗരത്വത്തിന് അപേക്ഷിക്കാത്തവർക്ക് ഇനി ആധാറും ഇല്ല; ആധാർ ലഭിക്കാൻ എൻആർസി നമ്പർ നിർബന്ധമാക്കി ഹിമന്ത ബിശ്വ ശർമ്മ

"ഞാൻ അദ്ദേഹത്തെ സർ എന്ന് വിളിക്കുന്നു" - ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവുമായുള്ള പോരാട്ടങ്ങൾ ഓർത്തെടുത്ത് മുൻ പാകിസ്ഥാൻ താരം സയീദ് അജ്മൽ

കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാന നഗരി; ഇന്ന് പകലും വെള്ളം എത്തില്ല, വിതരണം മുടങ്ങിയിട്ട് നാല് നാൾ!

സൂപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിൽ പ്രിത്വിരാജിന്റെ ഫോർസ കൊച്ചിയെ തകർത്ത് മലപ്പുറം എഫ്‌സി

കേരളത്തിൽ കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കാര്‍ഗില്‍ യുദ്ധത്തില്‍ സൈന്യം പങ്കെടുത്തു; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു; കാല്‍നൂറ്റാണ്ടിനുശേഷം തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി