അവസാന മത്സരം കളിക്കാൻ ആ താരത്തെ അനുവദിക്കണമെന്ന് ബിസിസിഐ, നടക്കില്ലെന്ന് ഗംഭീർ; സിഡ്‌നി ടെസ്റ്റിന് മുമ്പ് അപ്രതീക്ഷിത ട്വിസ്റ്റ്

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൽ രോഹിത് ശർമ്മയെ ഇന്ത്യ പുറത്താക്കിയ രീതി ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കി. നായകൻ എന്ന നിലയിൽ തുടരുമ്പോൾ എത്ര ഫ്ലോപ്പ് ആയാലും സാധാരണ ടീമിൽ നിന്ന് പുറത്താക്കേണ്ടത് എന്ന് നിൽക്കെ ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്ലോപ്പ് സ്റ്റാർ രോഹിത് അവസാന മത്സരത്തിന് മുമ്പ് ഒഴിവാക്കപ്പെട്ടപ്പോൾ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ബുംറ തന്നെ വീണ്ടും നായകനായി.

ഇന്നലെ മത്സരത്തിന് മുമ്പുനടന്ന വാർത്താസമ്മേളനത്തിൽ തന്നെ രോഹിത് കളിക്കില്ല എന്ന സൂചന ഗംഭീർ നൽകിയിരുന്നു. പിച്ചിന്റെ സാഹചര്യം പരിഗണിച്ച് മാത്രമേ രോഹിത് കളിക്കു എന്നത് തീരുമാനിക്കൂ എന്നാണ് ഗംഭീർ പറഞ്ഞത്. ശേഷം വൈകുംനേരം ആയപ്പോൾ ആണ് രോഹിത് കളിക്കില്ല എന്ന കാര്യത്തിന് സ്ഥിതീകരണം വന്നത്. ഈ പരമ്പരയിലാകെ 35 റൺ മാത്രം നേടിയ താരം തീർത്തും നിരാശപ്പെടുത്തുക ആയിരുന്നു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) പറയുന്നതനുസരിച്ച്, ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് രോഹിത് ശർമ്മയെ സിഡ്‌നി ടെസ്റ്റ് കളിക്കാൻ അനുവദിക്കണമെന്ന് ഗൗതം ഗംഭീറിനോട് ബിസിസിഐ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ടീം ഇന്ത്യയുടെ പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ അവസാന മത്സരത്തിൽ വിജയിക്കണമെന്ന് ഗംഭീർ പറഞ്ഞതോടെ രോഹിത് ഒഴിവാക്കപ്പെട്ടു.

അവസാന 6 ടെസ്റ്റിൽ ഇന്ത്യയുടെ ടെസ്റ്റ് നായകൻ എന്ന നിലയിൽ രോഹിത് 5 ലും പരാജയപ്പെട്ട നാണക്കേടിനും രോഹിത് അവകാശിയാണ്.

Latest Stories

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ

"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ