ബാറ്റിംഗ് ആയാലും ബോളിംഗ് ആയാലും ഇവിടെ എല്ലാം സെറ്റ് ആണ്'; 2024 ഏഷ്യകപ്പ് യുഎഇയ്ക്ക് എതിരെ ഇന്ത്യൻ വനിതകൾക്ക് 78 റൺസ് വിജയം

വനിതാ ഏഷ്യ കപ്പ് 2024 ഇന്ന് നടന്ന മത്സരത്തിൽ യുഎഇയെ 78 റൺസിന്‌ തോല്പിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ചു. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും, റിച്ച ഘോഷിന്റെയും മികവിൽ ഇന്ത്യൻ സ്കോർ 200 കടന്നു. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യ ആയിരുന്നു ചാമ്പ്യന്മാർ. ഇത്തവണയും അത് നിലനിർത്താനാണ് ഇന്ത്യ ലക്ഷ്യം ഇടുന്നത്. ടോസ് നഷ്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കെറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ 7 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാൻ സാധിച്ചൊള്ളു.

ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 7 വിക്കറ്റിനാണ് തോല്പിച്ചത്. രണ്ടാം മത്സരത്തിലും കൂടെ വിജയിച്ചത് കൊണ്ട് ഇന്ത്യ ഈ വർഷത്തെ ഏഷ്യ കപ്പിലെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്നത്തെ മത്സരത്തിൽ തുടക്കം മുതലേ അധ്യപത്യം സ്ഥാപിച്ചിരുന്നത് ഇന്ത്യ ആയിരുന്നു. ബാറ്റിങ്ങിൽ തുടക്കത്തിലേ സ്‌മൃതി മന്ദനാ (9 പന്തിൽ 13 റൺസ്) നേടി പുറത്തായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത് ഷെഫാലി വർമ്മ (18 പന്തിൽ 37 റൺസ്), ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (47 പന്തിൽ 66 റൺസ്), റിച്ച ഘോഷ് ( 29 പന്തിൽ 64 റൺസ്) എന്നിവരുടെ മികവിൽ ഇന്ത്യ 201 റൺസ് നേടി.

Read more

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇയ്ക്ക് തുടക്കം മുതലേ പിഴച്ചിരുന്നു. ഇന്ത്യൻ ബോളിങിന്‌ മുൻപിൽ പിടിച്ച് നിൽകാനായത് കവിഷ( 32 പന്തിൽ 40 റൺസ്) നേടി ടീമിന്റെ ടോപ് സ്കോറെർ ആയി. കൂടാതെ ഇഷ രോഹിത് (36 പന്തിൽ 38 റൺസ്) മികച്ച പ്രകടനം നടത്തി. ഇന്ത്യൻ താരം ശ്രേയങ്ക പാട്ടീൽ കൈ വിരലിലെ പൊട്ടൽ കാരണം ടൂർണമെന്റിൽ നിന്നും പുറത്തായി. താരത്തിന് പകരമാണ് ഇന്ന് തനൂജ കൻവർ തന്റെ അരങേറ്റ മത്സരം നടത്തിയത്. ആദ്യ മത്സരത്തിൽ തന്നെ 4 ഓവറുകളിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു. ഇന്ത്യയ്ക്കായി ഇന്ന് ദീപ്തി ശർമ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കൂടാതെ രേണുക സിങ്, തനൂജ കൻവർ, പൂജ വസ്ത്രകാർ, രാധാ യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.