2021ല്‍ ഏറ്റവും അധികം വിഷമമുണ്ടാക്കിയ മത്സരം; വെളിപ്പെടുത്തി ബാബര്‍ അസം

2021ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് ഏറ്റവും സന്തോഷം നിറഞ്ഞതും വേദന നിരഞ്ഞതുമായ നിമിഷങ്ങള്‍ ഏതെന്ന് പറഞ്ഞ് പാക് നായകന്‍ ബാബര്‍ അസം. 2021 ലെ ടി20 ലോക കപ്പുമായി ബന്ധപ്പെട്ടാണ് പാക് ടീമിന്‍രെ സന്തോഷവും സങ്കടവും കിടക്കുന്നതെന്ന് ബാബര്‍ പറഞ്ഞു.

‘2021ല്‍ എന്നെ ഏറ്റവുമധികം വേദനിപ്പിച്ച തോല്‍വി ട്വന്റി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് ഏറ്റ തോല്‍വിയാണ്. ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ പാക്കിസ്ഥാന്‍ ടീം കളിച്ച ടൂര്‍ണമെന്റാണത്. നന്നായി കളിച്ചിട്ടും സെമിയില്‍ തോറ്റ് പുറത്തായത് വേദനിപ്പിച്ചു.’

‘ടീമെന്ന നിലയില്‍ ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ച നിമിഷം. കാരണം, ലോക കപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. വര്‍ഷങ്ങളായിട്ട് അതായിരുന്നു സ്ഥിതി. അതുകൊണ്ട് 2021ലെ ഏറ്റവും മികച്ച നിമിഷം അതുതന്നെ’ ബാബര്‍ അസം പറഞ്ഞു.

യുഎഇയില്‍ നടന്ന ടി20 ലോക കപ്പ് വേദിയില്‍ തീര്‍ത്തും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ 10 വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ലോക കപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ