പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുമ്പെങ്ങും കടന്നുപോയിട്ടില്ലാത്ത രീതിയിൽ ഉള്ള ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ലോകകപ്പ് സെമിയിൽ എത്താതെ പുറത്തായതോടെ ടീമിലെ പല പ്രമുഖരുടെയും സ്ഥാനങ്ങളും തെറിച്ച് തുടങ്ങി. അടുത്തിടെ ഷാഹിദ് അഫ്രീദിയുടെയും ഉമർ ഗുലിന്റെയും സാന്നിധ്യത്തിൽ നടന്ന ഒരു ചർച്ചയിൽ മുൻ താരം അബ്ദുൾ റസാഖ് എല്ലാ പരിധികളും വിട്ടുള്ള രീതിയിലാണ് അഭിപ്രായങ്ങൾ പറഞ്ഞത്.
ഉദാഹരണം പറയുമ്പോൾ ഇന്ത്യൻ സിനിമയിലെ സൂപ്പർതാരം ഐശ്വര്യ റായിയെ അദ്ദേഹത്തെ പരാമർശിച്ചു. ആ ഉദാഹരണമാണ് ആളുകളെ ചിന്തിപ്പിച്ചത്. 2023 ലെ ഐസിസി ലോകകപ്പിലെ ടീമിന്റെ സമീപകാല പ്രകടനങ്ങളെ പാകിസ്ഥാൻ മാധ്യമങ്ങൾ ചോദ്യം ചെയ്യുകയായിരുന്നു, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ലക്ഷ്യമിട്ട് റസാഖ് ഞെട്ടിക്കുന്ന ഒരു ഉദാഹരണം നൽകി.
“ക്യാപ്റ്റൻ എന്ന നിലയിൽ യൂനിസ് ഖാന് ഒരു നല്ല ഉദ്ദേശമുണ്ടായിരുന്നു, അത് എനിക്ക് മികച്ച പ്രകടനം നടത്താനുള്ള ആത്മവിശ്വാസം നൽകി. ഇവിടെയുള്ള എല്ലാവരും പാകിസ്ഥാന്റെ ഉദ്ദേശ്യത്തെയും ടീമിനെയും കുറിച്ച് സംസാരിക്കുന്നു. യഥാർത്ഥത്തിൽ, പാക്കിസ്ഥാനിൽ കളിക്കാരെ വികസിപ്പിക്കാനും മിനുക്കാനും ആർക്കും നല്ല ഉദ്ദേശ്യമില്ല. ഞാൻ ഐശ്വര്യ റായിയെ വിവാഹം കഴിച്ചാൽ സുന്ദരനായ കുട്ടി ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ, എങ്കിൽ ആ വിചാരം തെറ്റാണ് ”അദ്ദേഹം പറഞ്ഞു.
എന്തായാലും പ്രസ്താവന വലിയ വിവാദത്തിലേക്കാണ് നയിച്ചിരിക്കുന്നത്. പാകിസ്ഥാൻ ടീമിനെ ഇത്ര കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല എന്നും ആരാധകർ പറയുന്നുണ്ട്.
Shameful example given by Abdul Razzaq. #AbdulRazzaq #CWC23 pic.twitter.com/AOboOVHoQU
— Shaharyar Ejaz 🏏 (@SharyOfficial) November 13, 2023
Read more