ലോക കപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരിയായി ; വനിതാ ഇതിഹാസ താരം ജുലന്‍ ഗോസ്വാമിയ്ക്ക് റെക്കോഡ്...!!

ക്യാപ്റ്റന്‍ മിതാലിരാജിന് തൊട്ടു പിന്നാലെ വനിതാക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ലോക കപ്പ് കളിച്ചിട്ടുള്ള ഇന്ത്യയുടെ ഇതിഹാസ വനിതാക്രിക്കറ്റര്‍ ജുലന്‍ ഗോസ്വാമിയ്ക്ക് ലോക റെക്കോഡ്. വനിതാ ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡാണ് ഇന്ത്യന്‍ ബോളറെ തേടിയെത്തിയത്.

വെസ്റ്റിന്‍ഡീസിനെതിരേയുള്ള ഇന്ത്യയുടെ മത്സത്തിലായിരുന്നു ഗോസ്വാമിയുടെ നേട്ടം. ലോകകപ്പില്‍ ഇതുവരെ 40 വിക്കറ്റുകള്‍ വീഴ്ത്തിയ ഗോസ്വാമിയുടെ 40 ാമത്തെ ഇര വെസ്റ്റിന്‍ഡീസിന്റെ അനീസാ മൊഹമ്മദ് ആയിരുന്നു. 36 ാം ഓവറില്‍ ഗോസ്വാമിയുടെ ബൗളിംഗില്‍ മൊഹമ്മദിനെ ടാനിയ പിടികൂടുകയായിരുന്നു. ഗോസ്വാമിയുടെ 31 ാം മത്സരമാ്ണ് ഇത്.

39 കാരിയായ ജുലന്‍ ഗോസ്വാമിയുടെ അഞ്ചാം ലോകകപ്പാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ 50 ാം ഓവറില്‍ കാറ്റി മാര്‍ട്ടിനെ വീഴ്ത്തിക്കൊണ്ട് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ട നടത്തിയിട്ടുള്ള ഓസ്‌ട്രേലിയയുടെ സ്പിന്നര്‍ ലിന്‍ ഫുള്‍സ്റ്റണൊപ്പം ഇന്ത്യന്‍ താരം എത്തിയിരുന്നു. 20 മത്സരങ്ങളില്‍ നിന്നുമായിരുന്നു ഇവര്‍ 39 വിക്കറ്റ് നേടിയത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ