ഈ നേട്ടം ഉണ്ടാക്കിയ ആദ്യ ഇന്ത്യന്‍ ബോളര്‍ ; ശ്രീലങ്കയ്ക്ക് എതിരേ ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ റെക്കോഡിട്ട് ബുംറ

ശ്രീലങ്കയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ചരിത്രം കുറിച്ച ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറെയും. ബംഗലുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പിങ്ക് പന്ത് ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 109 റണ്‍സിന് പുറത്തായപ്പോള്‍ 29 റണ്‍സിന് അഞ്ചു വിക്കറ്റുകളാണ് ബുംറ വീ്‌ഴ്ത്തിയത്.

ഈ വിക്കറ്റ് വേട്ടയിലൂടെ ഇന്ത്യയുടെ മുന്‍ താരം കപില്‍ദേവിന്റെ വിക്കറ്റ് നേട്ടത്തിനൊപ്പമാണ് താരം എത്തിയത്. മൊത്തം ഒരിന്നിംഗ്‌സില്‍ അഞ്ചുവിക്കറ്റ് ബുംറ സ്വന്തമാക്കുന്നത് എട്ടാം തണയാണ്. ഈ നേട്ടത്തിലാണ് താരം ഇതിഹാസ താരത്തിനൊപ്പമായത്. അതേസമയം തന്നെ ഇന്ത്യയില്‍ താരത്തിന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമായിരുന്നു. 29 ടെസ്റ്റുകളില്‍ നിന്നുമാണ് കപിലും അഞ്ചുവിക്കറ്റ് നേട്ടം എട്ടുതവണ കൊയ്തത്.

മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ 47 ന് എട്ട് എന്ന നിലയിലായി താരത്തിന്റെ ബൗളിംഗ് റെക്കോഡ്. ഒരിന്നിംഗ്‌സിലെ അഞ്ചുവിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയില്‍ രണ്ടു തവണ സ്വന്തമാക്കിയിട്ടുള്ള ബുംറ ഇന്ത്യയിലും അഞ്ചുവിക്കറ്റ് നേട്ടം കൊയ്തതോടെ ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ, ആഫ്രിക്ക, അമേരിക്ക എന്നിങ്ങനെ അഞ്ച് വന്‍കരകളിലും നേടുകയും ചെയ്തു.

2018 ല്‍ ജോഹന്നാസ് ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 54 റണ്‍സിനായിരുന്നു അഞ്ചുവിക്കറ്റ് നേട്ടം ആദ്യം നടത്തിയത്. അതേവര്‍ഷം തന്നെ ഇംഗ്‌ളണ്ടിനെതിരേയും ഈ നേട്ടമുണ്ടാക്കി. പിറ്റേവര്‍ഷം ഓസ്‌ട്രേലിയയിലും വെസ്റ്റിന്‍ഡീസിലും നേടിയ താരം ഈ നേട്ടത്തില്‍ ഗ്രഹാം മക്കന്‍സി, ജേസണ്‍ ഗില്ലസ്പി, ഡെയ്ല്‍ സ്്‌റ്റെയ്ന്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്ലബ്ബിലാണ് അംഗമായത്. ഇതുവരെ 29 ടെസ്റ്റ് മത്സരം കളിച്ചതാരം 129 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ