ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നില്‍, ഒറ്റപ്പേര്...; വിമര്‍ശിച്ച് രവി ശാസ്ത്രി

രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണം നായകന്‍ രോഹിത് ശര്‍മയുടെ മണ്ടത്തരമാണെന്ന് വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ആക്രമണ സമീപനമല്ല കാഴ്ചവെക്കുന്നതെന്നും മനോഭാവം ശരിയല്ലെന്നും ശാസ്ത്രി വിമര്‍ശിച്ചു.

ഇന്ത്യയുടെ ബാറ്റിംഗ് നിരയെ ചിതറിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. മറുപടിയില്‍ ഇന്ത്യ ചിന്തിക്കേണ്ടത് ന്യൂസിലന്‍ഡിനെ എങ്ങനെ 120 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടാക്കാമെന്നാണ്. അതിന് സാധിക്കണമെങ്കില്‍ ആദ്യം പിച്ചിനെക്കുറിച്ച് ആലോചിക്കണം. ആക്രമിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഫീല്‍ഡിംഗ് വേണം.

കിവീസ് വിക്കറ്റ് പോവാതെ 60 റണ്‍സെന്ന നിലയിലാണെങ്കില്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ സാധിക്കണം. ബോളര്‍മാരും വിക്കറ്റ് നേടണമെന്ന് ആഗ്രഹിക്കണം. ഇത്തരത്തില്‍ ചിതറിയ ഫീല്‍ഡിംഗല്ല ഒരുക്കേണ്ടത്- ശാസ്ത്രി പറഞ്ഞു.

ഒന്നാം ഇന്നിംഗ്സില്‍ കിവീസിനെ 259 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 156 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ദിനം കളി അവസാനിക്കവെ 5 വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 301 റണ്‍സിന്റെ ലീഡ് അവര്‍ക്കുണ്ട്.

2012ന് ശേഷം ഇന്ത്യയില്‍ വന്ന് ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇംഗ്ലണ്ടാണ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ ടീം. എന്നാല്‍ ഇത്തവണ കിവീസിനെ അതില്‍നിന്ന് തടുക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

Latest Stories

ആ സിനിമയ്ക്ക് ശേഷം ആളുകളെ പേടിപ്പിക്കുന്നത് എനിക്ക് എന്നും ഒരു ഹരമായിരുന്നു; തുറന്ന് പറഞ്ഞ് വിദ്യ ബാലൻ

ആരെയും തള്ളാതെ, ആരെയും കുറ്റപ്പെടുത്താതെ!; തോൽവിയിലും ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ ചേർത്ത് പിടിച്ച് കോച്ച് മൈക്കൽ സ്റ്റാഹ്രെ

'ആവശ്യങ്ങൾ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കും'; സിപിഎമ്മിന് കാരാട്ട് റസാഖിന്റെ മുന്നറിയിപ്പ്, മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങൾ

അദ്ദേഹം വിരമിച്ചപ്പോള്‍ എന്തിനാണ് ക്രിക്കറ്റ് ലോകം വിലപിച്ചത്, ടി20 തലമുറയിലുള്ള ഒരു ക്രിക്കറ്റ് പ്രേമിയും അതറിയാന്‍ ഇടയില്ല

'പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറും'; കൂറുമാറ്റകോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

അന്ന് തല ഇന്ന് പ്രിയ ശിഷ്യൻ, ചർച്ചയായി കിവീസിന്റെ പത്താം വിക്കറ്റ്; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അറസ്‌റ്റിന് വഴങ്ങില്ല; ബന്ധു വീട്ടിൽ നിന്ന് വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി പിപി ദിവ്യ

നൊബേല്‍ പുരസ്‌കാര ജേതാവിനോട് പ്രതികാരം വീട്ടി ഇറാന്‍; നര്‍ഗീസ് മുഹമ്മദിക്ക് ആറു മാസംകൂടി തടവ്; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ജയിച്ചിട്ടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്; കടുത്ത നിരാശ പ്രകടിപ്പിച്ച് കോച്ച് മൈക്കൽ സ്റ്റാഹ്രെ

14 വർഷത്തിന് ശേഷം വീണ്ടും പ്രദർശനത്തിനെത്തി പൃഥ്വിരാജ് - അമൽ നീരദ് ചിത്രം 'അൻവർ'