ആ റിപ്പോര്‍ട്ടുകള്‍ സത്യം, വിരമിച്ച സൂപ്പര്‍ താരത്തെ തിരിച്ചെത്തിച്ച് ഇംഗ്ലണ്ട്, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ മാറ്റം. ഇതോടെ താരം ലോകകപ്പിനായി തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സത്യമായി.

ലോകകപ്പ് ടീമില്‍ തിരിച്ചെത്തുന്ന സ്റ്റോക്‌സ് സ്‌പെഷലിസ്റ്റ് ബാറ്ററായിട്ടായിരിക്കും കളിക്കുക. കാല്‍മുട്ടിലെ പരിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാകാനിരുന്ന സ്റ്റോക്‌സ് ലോകകപ്പില്‍ കളിക്കുന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയ നീട്ടിവെച്ചിട്ടുണ്ട്. കാല്‍മുട്ടിലെ പരിക്ക് കാരണം ലോകകപ്പില്‍ കളിച്ചാലും സ്റ്റോക്‌സിന് പന്തെറിയാനാവില്ല.

ജോസ് ബട്ലര്‍ ആണ് ഇംഗ്ലണ്ട് ഏകദിന, ടി20 ടീമിനെ നയിക്കുന്നത്. സറേയുടെ പേസര്‍ ഗസ് അറ്റ്കിന്‍സണ്‍ ആണ് ഏകദിന ടീമിലെ പുതുമുഖം.

ഇംഗ്ലണ്ടിന്റെ ഏകദിന സ്‌ക്വാഡ്: ജോസ് ബട്ട്ലര്‍, മൊയിന്‍ അലി, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍‌സ്റ്റോ, സാം കറന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്

ഇംഗ്ലണ്ടിന്റെ ടി20 ഐ സ്‌ക്വാഡ്: ജോസ് ബട്ട്ലര്‍, റെഹാന്‍ അഹമ്മദ്, മൊയിന്‍ അലി, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്ക്സ്, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജോഷ് ടോംഗ്, ജോണ്‍ ടര്‍ണര്‍, ലൂക്ക് വുഡ്

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം