റിയാന്‍ പരാഗിനോട് ബംഗാളി, വരുണിനോട് തമിഴ്; ഇവിടെ എന്തും പോകും

വിക്കറ്റിന് മുന്നിലും പിന്നിലും സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്ന പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രിയങ്കരമാണ്. എന്നാല്‍, വിക്കറ്റിന് പിന്നിലും മുന്നിലും നിന്ന് സഹകളിക്കാരെ പ്രോല്‍സാഹിപ്പിക്കുവാന്‍ സഞ്ജു പല ഭാഷകള്‍ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കൗതുകമായിട്ടുള്ളത്.

ഡല്‍ഹിയില്‍ ബംഗ്ലാദേശുമായുള്ള രണ്ടാം ടി20 മല്‍സരത്തില്‍ വിക്കറ്റിന് പുറകില്‍ നിന്നും നാല് ഭാഷകളില്‍ സഞ്ജു ബൗളര്‍മാരുമായി ആശയ വിനിമയം നടത്തുന്നത് സ്റ്റമ്പ് ക്യാമറകള്‍ പിടിച്ചെടുത്തു. ഹിന്ദിയും ഇംഗ്ലീഷുമാണ് കൂടുതല്‍ ഉപയോഗിച്ചത്. പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തിയെ സഞ്ജു തമിഴില്‍ പ്രോല്‍സാഹിപ്പിച്ചത് കൗതുകമുണര്‍ത്തി.

കമന്റേറ്റര്‍മാരായ അഭിനവ് മുകുന്ദും മുരളി കാര്‍ത്തിക്കും ഉടനേ അത് വിശേഷമാക്കി. റിയാന്‍ പരാഗ് ബൗളിങ്ങിനെത്തിയപ്പോള്‍ സഞ്ജു ഭാഷ ബംഗാളിയിലേക്ക് മാറ്റി. പരാഗിന്റെ ബോള്‍ ബംഗ്ലാദേശ് ബാറ്ററെ കുഴക്കിയപ്പോള്‍ ഹുബ് ബലോ (വളരെ നല്ലത് ) എന്ന് പറഞ്ഞാണ് സഞ്ജു പ്രോല്‍സാഹിപ്പിച്ചത്. സഞ്ജു ബംഗാളി ഭാഷയിലെ പ്രാവീണ്യം തെളിയിക്കുകയാണ് എന്ന് ഇത് കേട്ട് ഗവാസ്‌കര്‍ പറഞ്ഞതോടെ കമന്ററി ബോക്‌സില്‍ ചിരി പൊട്ടി.

ഐ പി എല്‍ മല്‍സരങ്ങളില്‍ ആര്‍ അശ്വിനുമായി സഞ്ജു തമിഴ് പേശുന്നത് സ്റ്റമ്പ് ക്യാമറകള്‍ വഴി പലപ്പോഴും കേള്‍ക്കാം. ഐ പി എല്‍ മല്‍സരത്തില്‍ തന്നെ ഫീല്‍ഡിങ്ങിനിടയില്‍ ദേവദത്ത് പടിക്കലിനോട് ‘ എടാ നീ ഇറങ്ങി നിന്നോ ‘ എന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു പറയുന്നതും കേട്ടിരുന്നു.

ഒരു രഞ്ജി ട്രോഫി മത്സരത്തിനിടെ ബൗളര്‍ പന്തറിയാന്‍ താമസിച്ചപ്പോള്‍ ‘ജാഡ കാണിക്കുന്നത് കണ്ടില്ലേ ഞാന്‍ ഒന്ന് കൊടുക്കട്ടെ’എന്ന് സഞ്ജു നോണ്‍ സ്‌ട്രൈക്കര്‍ ഭാഗത്ത് നില്‍ക്കുന്ന ബാറ്ററോട് പറയുന്ന വീഡിയോയും വൈറലായിരുന്നു. ചേട്ടാ എന്നാണ് പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സഞ്ജുവിനെ വിളിക്കുന്ന പേര്.

എഴുത്ത്: മധുലാല്‍ ജയദേവന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍