'മഗ്രാത്തിനേക്കാളും വസീം അക്രത്തേക്കാളും മികച്ചവന്‍, രോഹിത്തിന്‍റെ പിന്‍ഗാമി'; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ഡാരന്‍ ലേമാന്‍

ലോകം കണ്ട ഇതിഹാസ ബോളര്‍മാരായ ഗ്ലെന്‍ മഗ്രാത്തിനേക്കാളും വസീം അക്രമിനേക്കാളും മികച്ച താരം ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ഡാരന്‍ ലേമാന്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുംറ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ബുംറ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ബോളറാണ് ബുംറയെന്ന് പരാമര്‍ശിച്ച ലേമാന്‍ അദ്ദേഹത്തെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

രോഹിത് ശര്‍മ്മ തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ജസ്പ്രീത് ബുംറയാണ് അടുത്ത നായകന്‍. പെര്‍ത്തില്‍ അദ്ദേഹം ഗംഭീരമായിരുന്നു. ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബോളറാണ് അദ്ദേഹം- ലേമാന്‍ പിടിഐയോട് പറഞ്ഞു.

1999 ലും 2003 ലും ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാക്കളായ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന ലേമാന്‍. താന്‍ പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രമിനെ നേരിട്ടിട്ടുണ്ടെന്നും ഗ്ലെന്‍ മഗ്രാത്തിനൊപ്പം കളിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരും ഒരു പരമ്പരയില്‍ ടീം ഇന്ത്യയുടെ സ്പീഡ്സ്റ്ററിനു സമാനമായ സ്വാധീനം സൃഷ്ടിച്ചിട്ടില്ലെന്നും പറഞ്ഞു.

ഞാന്‍ വസീം അക്രത്തെയും ഗ്ലെന്‍ മഗ്രാത്തിനെയും കണ്ടിട്ടുണ്ട്. പക്ഷേ അവരാരും ജസ്പ്രീത് ബുംറയെപ്പോലെ ഒരു പരമ്പരയെ സ്വാധീനിച്ചിട്ടില്ല ഒരുപക്ഷെ 2013-2014 ആഷസ് പരമ്പരയില്‍ മിച്ചല്‍ ജോണ്‍സണുശേഷം ഒരു പേസ് ബോളര്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്നത് ആദ്യമായിട്ടായിരിക്കുമെന്നും ലേമാന്‍ പറഞ്ഞു.

ഈ പരമ്പരയില്‍ ഇതുവരെ 30 വിക്കറ്റുകള്‍ ബുമ്ര സ്വന്തമാക്കി എന്നു പറയുമ്പോള്‍ തന്നെ അവന്റെ പ്രഭാവം മനസിലാവും. അവന്‍ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഫലങ്ങളാണ് വേണ്ടത്, ഒഴികഴിവുകളല്ല!' വിജയത്തിലും പതറാതെ; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധവുമായി മഞ്ഞപ്പട മുന്നോട്ട്

ഹെന്റമ്മോ ജയ് ഷാ നിങ്ങൾ ഞെട്ടിച്ചല്ലോ, ക്രിക്കറ്റിനെ വിഴുങ്ങാൻ ഇന്ത്യക്ക് ഒപ്പം കൂടി ആ രണ്ട് ടീമുകളും; ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കാൻ ഇനി വേറെ ലെവൽ കളികൾ

'പിണറായി വിജയൻ കേരള ഹിറ്റ്‌ലർ'; പി വി അൻവറിനെ അറസ്റ്റ് ചെയ്തത് ജനങ്ങൾക്കൊപ്പം നിന്നതിന്, പിന്തുണയുമായി കെ മുരളീധരൻ

അന്‍വറിന്റേത് ന്യായമായ സമരരീതിയല്ല; ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അര്‍ധരാത്രി പിടികൂടേണ്ട ആവശ്യമില്ല; നിലമ്പൂര്‍ എംഎല്‍എയെ തല്ലിയും തലോടിയും എംഎം ഹസന്‍

എച്ച്എംപിവി വൈറസ്: 'മരുന്നുകൾ കരുതണം, ഐസൊലേഷൻ സജ്ജമാക്കണം'; ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഡൽഹി ആരോഗ്യ വകുപ്പ്

എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ

'യുവ നടൻമാർ കുറേകൂടി മോശമാണ്'; മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ല: പാർവതി തിരുവോത്ത്

കർണാടകയിൽ 2 പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല

പി വി അന്‍വര്‍ കോൺഗ്രസിലേക്ക്? കെപിസിസി രാഷ്ട്രീയകാര്യ സമിതി അടിയന്തര യോഗം ഉടൻ

ഒരു മത്സരത്തിൽ രണ്ട് റെഡ് കാർഡ്; പഞ്ചാബിനെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ്