കോഹ്‌ലിയും ഗംഭീറും തമ്മിലുള്ള ഉടക്ക്, സന്തോഷിക്കുന്നത് മുംബൈ ഇന്ത്യൻസ് മാത്രം; സംഭവം ഇങ്ങനെ

“പുര കത്തുമ്പോൾ വാഴ വെട്ടാൻ എന്താ രസം ” ഇന്നലെ നടന്ന ലക്നൗ ബാംഗ്ലൂർ മത്സരശേഷമുണ്ടായ സംഭവികാസങ്ങളിലും വഴക്കിനും ഇടയിൽ സോഷ്യൽ മീഡിയ കത്തുമ്പോൾ മുംബൈ ഇന്ത്യൻസ് ആരാധകർ ഒരു കണക്ക് ഓർത്ത് ആഘോഷിക്കുക ആയിരുന്നു. സംഭവം വേറെ ഒന്നും അല്ല , 10 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായ ആ സീസണിലാണ് മുംബൈ ഐ.പി.എൽ കിരീടം ചൂടുന്നത്. ശേഷം അവർ നാല് ഐ.പി.എൽ കിരീടങ്ങൾ കൂടി ചൂടിക്കഴിഞ്ഞു.

ഇപ്പോൾ കുറച്ച് വര്ഷങ്ങളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര നല്ല ഫോമിൽ അല്ല മുംബൈ. എന്നാൽ വീണ്ടുമൊരു ഐ.പി.എൽ കാലത്ത് ഗംഭീർ- കോഹ്ലി ഏറ്റുമുട്ടൽ നടന്നിരിക്കുന്നു. കിരീട വളർച്ച അവസാനിപ്പിക്കാനും നല്ല ഒരു തിരിച്ചുവരവ് നടത്താനും സ്വപ്നം കാണുന്ന മുംബൈ ആരാധകരിൽ ഒരു വിഭാഗം എന്തായലും കിരീടം സ്വപ്നം കാണുകയാണ്.

Read more

ഇങ്ങനെ ഉള്ള ചില കാര്യങ്ങളിൽ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ആരാധകർ പറയുന്ന പോലെ കിരീടം മുംബൈ നേടുമോ എന്ന് നോക്കാം.