ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ബാറ്റ്‌സ്മാന്മാർക്ക് മാത്രമേ സാധിക്കു എന്ന ആലോചനയ്ക്ക് ഇനി വിരാമം. ടെസ്റ്റിലെ ആദ്യ നായക സ്ഥാനം ലഭിച്ച ജസ്പ്രീത് ബുംറ, തന്റെ ജോലി വെടിപ്പായി തീർത്തു. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ ബാറ്റേഴ്സിന് മോശമായ സമയമാണ് ആദ്യ ദിനം താരം കൊടുത്തത്. ഒന്നാം ദിവസം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 67/7 എന്ന നിലയിലാണ്.
ബോളിങ്ങിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും ജസ്പ്രീത് ബുംറ തന്റെ മികവ് തെളിയിച്ചു. അനുയോജ്യമാകും വിധം ബോളർമാരെ ഇറക്കുന്നതിലും അതനുസരിച്ച് ഫീൽഡിങ് പ്ലെസ് ചെയ്യുന്നതിലും താരം ഇന്ന് സമ്പൂർണ വിജയമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വൻബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടി വന്നത്. കെ എൽ രാഹുൽ (74 പന്തിൽ 26 റൺസ്), ഹർഷിത്ത് റാണ (59 പന്തിൽ 41 റൺസും), റിഷബ് പന്ത് (78 പന്തിൽ 37 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.
എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ പദ്ധതികളെ എല്ലാം തന്നെ തന്റെ ക്യാപ്റ്റൻസി മികവ് കൊണ്ട് ജസ്പ്രീത് ബുംറ തകിടം മറിച്ചു. ബുംറ തുടക്കം മുതൽ ആധിപത്യം തുടർന്നപ്പോൾ ഇന്ത്യ ആശിച്ച തുടക്കമാണ് കിട്ടിയത്. ജസ്പ്രീത് ബുംറ 4 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ ഹർഷിത്ത് റാണ ഒരു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.
Read more
എന്നാൽ ഇന്ത്യൻ ആരാധകർക്ക് നിരാശയായത് ബാറ്റിംഗ് യൂണിറ്റിന്റെ പരാജയമാണ്. യുവ താരങ്ങളും സീനിയർ താരങ്ങളും അടക്കം എല്ലാവരും മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടാം ഇന്നിങ്സിൽ ബാറ്റർമാരുടെ തകർപ്പൻ തിരിച്ച് വരവാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്.