BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ബാറ്റ്‌സ്മാന്മാർക്ക് മാത്രമേ സാധിക്കു എന്ന ആലോചനയ്ക്ക് ഇനി വിരാമം. ടെസ്റ്റിലെ ആദ്യ നായക സ്ഥാനം ലഭിച്ച ജസ്പ്രീത് ബുംറ, തന്റെ ജോലി വെടിപ്പായി തീർത്തു. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ ബാറ്റേഴ്സിന് മോശമായ സമയമാണ് ആദ്യ ദിനം താരം കൊടുത്തത്. ഒന്നാം ദിവസം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 67/7 എന്ന നിലയിലാണ്.

ബോളിങ്ങിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും ജസ്പ്രീത് ബുംറ തന്റെ മികവ് തെളിയിച്ചു. അനുയോജ്യമാകും വിധം ബോളർമാരെ ഇറക്കുന്നതിലും അതനുസരിച്ച് ഫീൽഡിങ് പ്ലെസ് ചെയ്യുന്നതിലും താരം ഇന്ന് സമ്പൂർണ വിജയമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വൻബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടി വന്നത്. കെ എൽ രാഹുൽ (74 പന്തിൽ 26 റൺസ്), ഹർഷിത്ത് റാണ (59 പന്തിൽ 41 റൺസും), റിഷബ് പന്ത് (78 പന്തിൽ 37 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ പദ്ധതികളെ എല്ലാം തന്നെ തന്റെ ക്യാപ്റ്റൻസി മികവ് കൊണ്ട് ജസ്പ്രീത് ബുംറ തകിടം മറിച്ചു. ബുംറ തുടക്കം മുതൽ ആധിപത്യം തുടർന്നപ്പോൾ ഇന്ത്യ ആശിച്ച തുടക്കമാണ് കിട്ടിയത്. ജസ്പ്രീത് ബുംറ 4 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ ഹർഷിത്ത് റാണ ഒരു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

എന്നാൽ ഇന്ത്യൻ ആരാധകർക്ക് നിരാശയായത് ബാറ്റിംഗ് യൂണിറ്റിന്റെ പരാജയമാണ്. യുവ താരങ്ങളും സീനിയർ താരങ്ങളും അടക്കം എല്ലാവരും മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടാം ഇന്നിങ്സിൽ ബാറ്റർമാരുടെ തകർപ്പൻ തിരിച്ച് വരവാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ