BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം

ബ്രിസ്ബേനിലെ ഗാബയില്‍ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. അശ്വിന്‍ കളി കളിച്ചില്ലെങ്കിലും വിരമിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

താരത്തിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം ഞെട്ടി. ബ്രിസ്ബേനിലെ സമനിലയില്‍ നിരാശരായ ഓസ്ട്രേലിയന്‍ താരങ്ങള്‍ പോലും ഇതിഹാസമായ ഓഫ്സ്പിന്നറെക്കുറിച്ച് സംസാരിക്കുകയും താരത്തിന് ആശംസകള്‍ നേരുകയും ചെയ്തു.

ഓസ്ട്രേലിയയുടെ ഗോട്ട് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ വിരമിക്കലിന് ശേഷം ഇന്ത്യന്‍ സഹതാരം രവിചന്ദ്രന്‍ അശ്വിന് ഹൃദയംഗമമായ ആശംസകള്‍ നേരുകയും താരത്തെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളെന്ന് വിശേഷിപ്പിക്കുയും ചെയ്തു.

രവിചന്ദ്രന്‍ അശ്വിനോട് ബഹുമാനമല്ലാതെ മറ്റൊന്നുമില്ല. കളത്തിലും പുറത്തും അദ്ദേഹത്തിന്റെ കഴിവ് അവിശ്വസനീയമാണ്. വ്യത്യസ്തമായ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നിരുന്നാലും അശ്വിനെപ്പോലെയുള്ള ഒരു ബോളറുമായി ആ സംഭാഷണങ്ങള്‍ നടത്തുന്നത് അതിശയകരമാണ്- ലിയോണ്‍ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.

ഗബ്ബയിലെ പ്ലെയിംഗ് ഇലവനില്‍ അശ്വിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നഥാന്‍ ലിയോണ്‍ തന്റെ അത്ഭുതം പ്രകടിപ്പിച്ചു. തന്റെ ടെസ്റ്റ് കരിയറില്‍ 500-ലധികം വിക്കറ്റുകള്‍ നേടിയിട്ടുള്ള ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അശ്വിനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്