ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കുന്നുവനെ വട്ടം വെയ്ക്കാന്‍ പോകരുത്..., നട്ടെല്ലുള്ള ഒരുവന്‍ ഒറ്റയ്ക്ക് മതി കങ്കാരുക്കളെ മുഴുവന്‍ മപ്പാസ് അടിക്കാന്‍

റണ്‍അപ്പ് എടുക്കാന്‍ വരുന്ന ബുമ്രയേ സാം കോണ്‍സ്റ്റസ്സ് അങ്ങോട്ട് കയറി ചൊറിയുന്നു. തൊട്ടടുത്ത പന്തില്‍ കവാജയേ പുറത്താക്കിയിട്ട്, ലവന്റെ നേര്‍ക്ക് തിരിഞ്ഞ് ഒരു വരവും, സഡ്ഡന്‍ ബ്രേക്കിട്ടുള്ള ഒരു നിര്‍ത്തക്കോം, പിന്നെ ഒരു നോട്ടോം… ചെറുക്കന്‍ ആവിയായി പോയി…..

ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കുന്നുവനെ വട്ടം വെയ്ക്കാന്‍ പോകരുത്…..നട്ടെല്ലുള്ള ഒരുവന്‍ ഒറ്റയ്ക്ക് മതി കങ്കാരുക്കളെ മുഴുവന്‍ മപ്പാസ് അടിക്കാന്‍, അത് അങ്ങ് ഷാര്‍ജയിലായാലും….ലവന്മാരുടെ മറ്റേ സിഡ്ണിയിലായാലും.

എഴുത്ത്: ജയറാം ഗോപിനാഥ്

ബുമ്രയെ ഇത്രയും അഗ്രസീവ് ആയി കണ്ടിട്ടില്ല. ബുമ്രയെ കോണ്‍സ്റ്റസ് ചൊറിയുന്നു, അടുത്ത പന്തില്‍ ഖവാജയെ പുറത്താക്കിയ ശേഷം ബുമ്ര pumped up ആയി കുതിക്കുന്നത് സാമിന്റെ നേര്‍ക്കാണ്. പെട്ടെന്ന് സ്വയം നിയന്ത്രിക്കുന്നുണ്ടെങ്കിലും ഒരു ഐസ് കോള്‍ഡ് സ്റ്റെയര്‍ കൂടെ കൊടുക്കുന്നുണ്ട് ബുമ്ര.സൊ നാളെ രാവിലെ,എന്താണ് വരാന്‍ പോകുന്നതെന്ന് കോണ്‍സ്റ്റസിനുമറിയാം നമുക്കുമറിയാം.ഇറ്റ്‌സ് ജസ്പ്രീത് ബുമ്ര, യൂ ബെറ്റര്‍ വാച്ച് ഔട്ട് സാം

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍