'അവന്‍ വിരാട് കോഹ്‌ലിയെപ്പോലെ, ക്യാപ്റ്റൻ്റെ ആനന്ദം'; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് അലന്‍ ബോര്‍ഡര്‍

ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ ഗാബയില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ആക്രമണോത്സുകതയെ അദ്ദേഹം പ്രശംസിച്ച് മുന്‍ താരം അലന്‍ ബോര്‍ഡര്‍. പിങ്ക് ബോള്‍ ടെസ്റ്റില്‍ ട്രാവിസ് ഹെഡുമായുള്ള വാക്ക് തര്‍ക്കത്തിന് ശേഷം വലംകൈയ്യന്‍ സീമര്‍ മുന്‍ ഓസ്ട്രേലിയന്‍ കളിക്കാരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു.

മൈക്കല്‍ ക്ലാര്‍ക്ക്, റിക്കി പോണ്ടിംഗ്, മാര്‍ക്ക് ടെയ്ലര്‍, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങി നിരവധി പേര്‍ സ്പീഡ്സ്റ്ററിന് ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തുകയും അച്ചടക്ക റെക്കോര്‍ഡില്‍ ഒരു ഡിമെറിറ്റ് പോയിന്റ് ചേര്‍ക്കുകയും ചെയ്തു.

എന്നിരുന്നാലും, സിറാജും ഹെഡും മൂന്നാം ദിവസം തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഹെഡും സിറാജും പരസ്പരം സംസാരിച്ചു. അതേസമയം, ബ്രിസ്ബേന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ബോര്‍ഡര്‍ സിറാജിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്തു.

അവന്‍ (മുഹമ്മദ് സിറാജ്) വിരാട് കോഹ്ലിയെപ്പോലെയാണ്. അയാള്‍ക്ക് ആള്‍ക്കൂട്ടത്തെ എഴുന്നേല്‍പ്പിക്കാന്‍ കഴിയും. അവന്റെ ആക്രമണം എനിക്കിഷ്ടമാണ്. അവന്‍ ഒരു ക്യാപ്റ്റന്റെ ആനന്ദമാണ്. ഒരു ഫാസ്റ്റ് ബൗളര്‍ ആക്രമണോത്സുകനായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. എനിക്ക് അവനെ വളരെ ശ്രദ്ധേയനായ ഫാസ്റ്റ് ബൗളറായി തോന്നുന്നു- അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍