ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കണമെങ്കിൽ ഇരു ടീമുകൾക്കും വരാൻ പോകുന്ന ബോർഡർ ഗവാസ്‌കർ പരമ്പര നിർണായകമാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ് ഇപ്പോൾ നിൽകുന്നത്. ഫൈനലിൽ ഇന്ത്യക്ക് പ്രവേശിക്കണമെങ്കിൽ നാല് ടെസ്റ്റ് മത്സരങ്ങൾ വിജയിക്കണം.
ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമ്മ ഉണ്ടായിരിക്കില്ല. മറിച്ച് പേസ് ബോളർ ജാപ്സ്റിത്ത് ബുമ്രയാണ് ആ ചുമതല ഏൽക്കുന്നത്. ഈ പരമ്പരയിൽ ഓസ്‌ട്രേലിയയെ വീഴ്ത്താൻ എന്ത് തരം പദ്ധതിയാണ് താൻ സജ്ജമാക്കിയിരിക്കുന്നത് എന്ന് ബുമ്രയോട് ചോദിച്ചിരുന്നു.
ജസ്പ്രീത്ത് ബുമ്ര പറയുന്നത് ഇങ്ങനെ:
“ആത്മവിശ്വാസമാണ് ടീമിന്റെ കരുത്ത്, ഏത് സാഹചര്യത്തിലും ഇത് പ്രാധാന്യമര്‍ഹിക്കുന്നു. സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുകയും തയ്യാറെടുപ്പില്‍ ആത്മവിശ്വാസം കാണിക്കുകയുമാണ് വേണ്ടത്. അത് ടീമിനെയും വ്യക്തിപരമായി താരത്തെയും മികച്ച സ്ഥാനത്ത് എത്തിക്കുന്നു. ഒന്നാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കും. ടീമിനും ആരാധകർക്കും ആത്‌മവിശ്വാസം നൽകും. ആരാധകർ കൂടുതൽ അർഹിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസവും വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്” ജസ്പ്രീത് ബുമ്ര പറഞ്ഞു.
നവംബർ 22 ആം തിയതി മുതലാണ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയെ തോല്പിച്ച് ബോർഡർ ഗവാസ്‌കർ ട്രോഫി നേടിയത് ഇന്ത്യയായിരുന്നു. അത് കൊണ്ട് ഇത്തവണ ഗംഭീര പദ്ധതിയുമായിട്ടാണ് ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടാൻ പോകുന്നത്.