BGT 2024-25: 'ഓസീസ് പേസര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി'; ഇന്ത്യ സ്വയം കുഴിതോണ്ടിയെന്ന് ബ്രെറ്റ് ലീ

ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയിട്ടും ഓസ്ട്രേലിയയെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ച രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ ബ്രെറ്റ് ലീ. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ ഈര്‍പ്പവുമാണ് രോഹിത് ബോളിംഗ് തിരഞ്ഞെടുക്കാന്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍. പുതിയ പിച്ചും സാഹചര്യങ്ങളും പ്രയോജനപ്പെടുത്താന്‍ സന്ദര്‍ശകര്‍ ആഗ്രഹിച്ചു. പക്ഷേ ലീ ഈ കാരണങ്ങളില്‍ തൃപ്തനായില്ല.

ഈ ടെസ്റ്റില്‍ ആദ്യം ബോള്‍ ചെയ്ത് ഇന്ത്യ പിഴവ് വരുത്തിയെന്ന് ഞാന്‍ കരുതുന്നു. മത്സരം പുരോഗമിക്കുമ്പോള്‍ ഉപരിതലം കഠിനമാവുകയും ബാറ്റിംഗ് ബുദ്ധിമുട്ടാകുകയും ചെയ്യും. ശേഷിക്കുന്ന ഇന്നിംഗ്സുകളില്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുന്നത് കാണും.

നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നത് ഇവിടെ ഒരിക്കലും എളുപ്പമല്ല. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. ഓസീസ് പേസര്‍മാര്‍ക്ക് അവരെ പുറത്താക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും- ബ്രെറ്റ് ലീ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ അവരുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്. രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയ്ക്കും പകരം രവീന്ദ്ര ജഡേജയും ആകാശ് ദീപും ടീമില്‍ ഇടംപിടിച്ച. ഓസ്ട്രേലിയക്കായി ജോഷ് ഹേസില്‍വുഡ് സ്‌കോട്ട് ബൊലാന്റിന് പകരം ടീമിലെത്തി.

ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം മഴയെടുത്തിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറില്‍ 28 റണ്‍സുമായി നില്‍ക്കവെ മഴയെത്തി. ഇതോടെ ആദ്യ ദിനം നേരത്തെ തന്നെ മത്സരം നിര്‍ത്തേണ്ടി വന്നു. 19 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയും നാല് റണ്‍സോടെ നതാന്‍ മക്സ്വീനിയുമാണ് ക്രീസില്‍. വരുന്ന ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

Latest Stories

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വീടിനുള്ളിലേക്ക് പൊലീസിനെ കടത്തിവിടാതെ അനുയായികള്‍

സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

പുരാതന ലിപി വായിച്ച് വിശദീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് മുദ്രാവാക്യങ്ങളോടെ അഭിവാദ്യം; നേരിട്ടെത്തി പുസ്തകം നല്‍കി മടങ്ങി പി ജയരാജന്‍

താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല; നാല് കോടി ജനങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയെന്ന് പ്രധാനമന്ത്രി

CT 2025: സെഞ്ച്വറി അടിച്ചിട്ടും രക്ഷയില്ല, സഞ്ജുവും ജയ്‌സ്വാളിനും സ്ഥാനമില്ല; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത ലിസ്റ്റിൽ ഈ താരങ്ങൾ