ഇന്ത്യക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ദിനം ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. 68 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്തും എട്ട് റണ്‍സുമായി നായകന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.
അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60) മിന്നുന്ന അര്‍ധസെഞ്ചുറിയുമായി ആതിഥേയ ടീമിന്റെ കുതിപ്പിന് തിരികൊളുത്തി. ഉസ്മാന്‍ ഖവാജ (57), മര്‍നസ് ലബുഷെയ്ന്‍ (72) എന്നിവരും മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടി. അലെക്‌സ് കാരി 31 റണ്‍സെടുത്തപ്പോള്‍ മിച്ചെല്‍ മാര്‍ഷ് (നാല്), ട്രാവിസ് ഹെഡ് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി.
രണ്ട് മാറ്റങ്ങളോടെ ഇറങ്ങിയ ഓസീസിന്റെ ഓപ്പണിങ്ങില്‍ സാം കോന്‍സ്റ്റാസ് എന്ന 19കാരനുണ്ടായിരുന്നു. താരത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നിസഹായരായി നിന്നുരുകുന്നത് കാണാനായി. അനായാസ ഷോട്ടുകളുമായി ക്രീസില്‍ നിലയുറപ്പിച്ച താരം ശരിക്കും ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഇതിനിടയില്‍ താരത്തെ സ്ലെഡ്ജ് ചെയ്യാനും താരങ്ങള്‍ മുതിര്‍ന്നു. വിരാട് കോഹ്ലിയാണ് ഇതിന് മുന്‍കൈ എടുത്ത് മുന്നോട്ടുവന്നത്. യുവതാരത്തെ തോളുകൊണ്ട് ഇടിച്ചാണ് കോഹ്ലി പ്രകോപിപ്പിച്ചത്. കോഹ്ലി മനപൂര്‍വ്വം ഇടിച്ചതെന്ന് വ്യക്തം.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആകാഷ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.