BGT 2024-25: തീയിട്ട് 19 കാരന്‍, കത്തിയാളി ഓസീസ് ബാറ്റിംഗ് നിര; ഒന്നാം ദിനം ആതിഥേയര്‍ സുശക്തം

ഇന്ത്യക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ദിനം ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. 68 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്തും എട്ട് റണ്‍സുമായി നായകന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.

അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60) മിന്നുന്ന അര്‍ധസെഞ്ചുറിയുമായി ആതിഥേയ ടീമിന്റെ കുതിപ്പിന് തിരികൊളുത്തി. ഉസ്മാന്‍ ഖവാജ (57), മര്‍നസ് ലബുഷെയ്ന്‍ (72) എന്നിവരും മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടി. അലെക്‌സ് കാരി 31 റണ്‍സെടുത്തപ്പോള്‍ മിച്ചെല്‍ മാര്‍ഷ് (നാല്), ട്രാവിസ് ഹെഡ് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി.

രണ്ട് മാറ്റങ്ങളോടെ ഇറങ്ങിയ ഓസീസിന്റെ ഓപ്പണിങ്ങില്‍ സാം കോന്‍സ്റ്റാസ് എന്ന 19കാരനുണ്ടായിരുന്നു. താരത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നിസഹായരായി നിന്നുരുകുന്നത് കാണാനായി. അനായാസ ഷോട്ടുകളുമായി ക്രീസില്‍ നിലയുറപ്പിച്ച താരം ശരിക്കും ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഇതിനിടയില്‍ താരത്തെ സ്ലെഡ്ജ് ചെയ്യാനും താരങ്ങള്‍ മുതിര്‍ന്നു. വിരാട് കോഹ്ലിയാണ് ഇതിന് മുന്‍കൈ എടുത്ത് മുന്നോട്ടുവന്നത്. യുവതാരത്തെ തോളുകൊണ്ട് ഇടിച്ചാണ് കോഹ്ലി പ്രകോപിപ്പിച്ചത്. കോഹ്ലി മനപൂര്‍വ്വം ഇടിച്ചതെന്ന് വ്യക്തം.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആകാഷ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Latest Stories

'നാരായണീന്റെ മൂന്നാണ്മക്കള്‍' ജനുവരിയില്‍ തിയേറ്ററുകളിലേക്ക്

2024: സ്വര്‍ണ്ണത്തിന്റെ സുവര്‍ണ്ണവര്‍ഷം!; ഗ്രാമിന് 5800 രൂപയില്‍ തുടങ്ങി 7000ന് മേലേ എത്തിയ സ്വര്‍ണവില; കാരണമായത് യുദ്ധമടക്കം കാര്യങ്ങള്‍

"എന്നെ വിറപ്പിച്ച ബോളർ ആ പാക്കിസ്ഥാൻ താരമാണ്"; വമ്പൻ വെളിപ്പെടുത്തലുമായി സച്ചിൻ ടെൻഡുൽക്കർ

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പന്‍' ആരംഭിച്ചു

BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ജോ റൂട്ടിനെ മറികടന്ന് ഇന്ത്യക്കെതിരെ റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; കൊച്ചിയിൽ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം