ഇന്ത്യക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ 19കാരന് സാം കോന്‍സ്റ്റാസിനെ ഇറക്കിയ ഓസീസിന്റെ തീരുമാനം തെറ്റിയില്ല. ഓപ്പണിംഗിലിറങ്ങിയ താരം അനായാസ ഷോട്ടുകളുമായി ക്രീസില്‍ നിലയുറപ്പിച്ച് ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. താരത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നിസഹായരായി നില്ക്കുന്ന കാഴ്ചയാണ് കാണാനായത്.
ഇതിനിടയില്‍ താരത്തെ സ്ലെഡ്ജ് ചെയ്യാനും താരങ്ങള്‍ മുതിര്‍ന്നു. വിരാട് കോഹ്ലിയാണ് ഇതിന് മുന്‍കൈ എടുത്ത് മുന്നോട്ടുവന്നത്. യുവതാരത്തെ തോളുകൊണ്ട് ഇടിച്ചാണ് കോഹ്ലി പ്രകോപിപ്പിച്ചത്. കോഹ്ലി മനപൂര്‍വ്വം ഇടിച്ചതെന്ന് വ്യക്തം. ഇതിനെതിരെ വിമര്‍ശനം ശക്തമാണ്. താരത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഇപ്പോഴിതാ ഈ സ്ലെഡ്ജിംഗ് വലിയ ചര്‍ച്ചയാകവെ കോന്‍സ്റ്റാസ് തന്റെ ഇഷ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തിയ പഴയ വീഡിയോ വൈറലാവുകയാണ്. കോന്‍സ്റ്റാസിന്റെ ഇഷ്ടതാരം ക്രിക്കറ്റ് ഇതിഹാസം അത് സച്ചിന് ടെണ്ടുല്‍ക്കറോ എംഎസ് ധോണിയോ അല്ല, അത് സാക്ഷാല്‍ വിരാട് കോഹ്ലി തന്നെയാണെന്നതാണ് കൗതുകകരമായ കാര്യം.
ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച താരമായി കരുതുന്നത് വിരാട് കോഹ്ലിയെയാണെന്നും അസാധ്യ പ്രതിഭയാണെന്നുമാണ് കോന്‍സ്റ്റാസ് വൈറലാകുന്ന വീഡിയോയയില്‍ പറയുന്നത്.
യുവതാരം തല്ലിത്തകര്‍ത്തപ്പോള്‍ ഗംഭീര തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. 52 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയ താരം 65 ബോളില്‍ 60 റണ്‍സെടുത്താണ് മടങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഓസീസ് താരമാണ് കോന്‍സ്റ്റാസ്.